പര്യടനത്തിനെത്തുന്ന ഇന്ത്യൻ ടീം രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണമെന്ന് ഓസ്‌ട്രേലിയ; ബിസിസിഐയുടെ ആവശ്യം തള്ളി

ഓസീസ് പര്യടനത്തിനെത്തുന്ന ഇന്ത്യൻ ടീം രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ക്വാറന്റൈൻ കാലാവധി ഒരാഴ്ചയായി കുറയ്ക്കണമെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആവശ്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ തള്ളി.

ക്വാറന്റൈനിലാണെങ്കിലും മികച്ച പരിശീലനം ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കും. ഇതിലൂടെ പരമ്പരക്ക് മികച്ച മുന്നൊരുക്കം നടത്താൻ ടീം അംഗങ്ങൾക്ക് സാധിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഎ പറഞ്ഞു

ഇന്ത്യൻ ടീമിന് അഡ്‌ലൈഡിൽ പരിശീലനവും അവിടെ തന്നെയുള്ള ഹോട്ടലിൽ താമസ സൗകര്യവും ഒരുക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേിലയ തീരുമാനിച്ചിരിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഓസീസ് പര്യടനത്തിലുള്ളത്. ഡിസംബർ 4നാണ് ആദ്യ ടെസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *