വയനാട്ടിൽ 108 പേര്‍ക്ക് കൂടി കോവിഡ്: 68 പേര്‍ക്ക് രോഗമുക്തി 104 പേര്‍ക്ക്, സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (02.10.20) 108 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 68 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3893 ആയി. 2773 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1099 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍: പടിഞ്ഞാറത്തറ സ്വദേശികള്‍ 18, മൂപ്പൈനാട് സ്വദേശികള്‍ 14,…

Read More

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ (82), പൂവാര്‍ സ്വദേശി ശശിധരന്‍ (63),…

Read More

കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം: മൂന്നുപേർക്ക് സസ്‌പെന്‍ഷൻ; പ്രതിഷേധവുമായി ഡോക്ടർമാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവത്തിൽ നടപടി. മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളജിലെ കൊവിഡ് ചികിത്സയുടെ ചുമതലയുള്ള നോഡൽ ഓഫീസർ ഡോക്ടർ അരുണ, രോഗി ചികിത്സയിൽ കഴിഞ്ഞ ആറാം വാർഡിലെ രണ്ട് ഹെഡ് നഴ്സുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.   ചികിത്സയിലുണ്ടായിരുന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിൻ്റെ ശരീരത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ നടപടി. സംഭവത്തിൽ ആറാം വാർഡിലെ…

Read More

സപ്ലൈകോ ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവം; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കല്‍പറ്റ: ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവത്തില്‍ സപ്ലൈകോ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഗോഡൗണ്‍ മാനേജരും ഓഫീസര്‍ ഇന്‍ ചാര്‍ജുമായ ഇമാനുവലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ന്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ക്രമക്കേടില്‍ പങ്കുള്ള റേഷന്‍ കടകള്‍ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. റേഷന്‍ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് റേഷന്‍കടകളുടെ ലൈസന്‍സ് ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.  

Read More

കൊല്ലം ശക്തികുളങ്ങര ഫിഷിങ്ങ് ഹാര്‍ബറിൽ 71പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം: 71 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ കൊല്ലം ശക്തികുളങ്ങര ഫിഷിങ്ങ് ഹാര്‍ബര്‍ അടച്ചിട്ടു. ആന്റിജന്‍ പരിശോധനയിലാണ് മത്സ്യകച്ചവടക്കാര്‍ ഉള്‍പ്പടെ 71 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയില്‍ ഇന്നലെ 633 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.   ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 5 പേര്‍ക്കും, സമ്പര്‍ക്കം മൂലം 620 പേര്‍ക്കും, ഉറവിടം വ്യക്തമല്ലാത്ത 7 പേര്‍ക്കും, ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചട്ടുണ്ട്. ജില്ലയില്‍ ഇന്നലെ 213 പേര്‍ രോഗമുക്തി നേടി.

Read More

അറസ്റ്റ് ചെയ്യാൻ തക്ക തെളിവുകളില്ല; കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ വിട്ടയച്ചു. ഒരു ദിവസത്തിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഫൈസലിനെ വിട്ടയച്ചത്   കാരാട്ട് ഫൈസലിനെ അറസ്റ്റ് ചെയ്യാൻ തക്ക തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവവസാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്ത്. സന്ദീപ് നായരുടെ ഭാര്യയുടെയും സ്വപ്‌ന സുരേഷിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.   കൊടുവള്ളിയിൽ നിന്നെത്തിയ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് ഫൈസൽ വീട്ടിലേക്ക് മടങ്ങിയത്. ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന

Read More

വേഗം സുഖം പ്രാപിക്കട്ടെ; ട്രംപിനും മെലാനിയക്കും സന്ദേശവുമായി മോദി

കൊവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും വേഗം സുഖം പ്രാപിക്കാൻ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുഹൃത്ത് ട്രംപ് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് മോദി ട്വീറ്റ് ചെയ്തു കൊവിഡ് ബാധയെ കുറിച്ചുള്ള യഥാർഥ വിവരങ്ങൾ ഇന്ത്യയും ചൈനയും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Read More

സമ്പൂർണ ലോക്ക് ഡൗൺ ഇല്ല; ജില്ലാ കലക്ടർമാർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും ചീഫ് സെക്രട്ടറി

നാളെ മുതൽ സംസ്ഥാനത്ത് അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന സർക്കാർ ഉത്തരവ് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി ചീഫ് സെക്രട്ടറി. സമ്പൂർണ ലോക്ക് ഡൗൺ ഇല്ല. കടകളും ചന്തകളും അടച്ചിടില്ല   എവിടെയൊക്കെയാണ് രോഗവ്യാപനമെന്നും എവിടെയൊക്കെയാണ് നിയന്ത്രണം വേണ്ടതെന്നും പരിശോധിച്ച് ജില്ലാ കലക്ടർക്ക് ഉചിതമായ നടപടിയെടുക്കാം. സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കുന്നതിൽ അർഥമില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു   പൊതുസ്ഥലത്ത് ആളുകൾ കൂട്ടംകൂടുന്നതും സംഘടിക്കുന്നതും രോഗവ്യാപനത്തിന് വഴിവെക്കുന്നതിനാൽ ഒക്ടോബർ 30 വരെ അഞ്ച് പേരിൽ കൂടുതൽ…

Read More

ഹത്രാസ് പീഡന കൊലപാതകം: പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷം; ഇന്ത്യാ ഗേറ്റിൽ നിരോധനാജ്ഞ

ഉത്തർപ്രദേശിലെ ഹത്രാസിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി ഡൽഹി ഇന്ത്യാ ഗേറ്റിൽ പ്രതിഷേധ കൂട്ടായ്മക്ക് ആഹ്വാനം ചെയ്തു. കോൺഗ്രസും എഎപിയും പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്   വി ദ പീപ്പിൾ ഓഫ് ഇന്ത്യ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. വൈകുന്നേരം അഞ്ച് മണിക്കാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യാ ഗേറ്റിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചും കുടുംബത്തെ ഒറ്റപ്പെടുത്തിയും കേസ് ഒതുക്കാനാണ് യുപി സർക്കാരിന്റെ…

Read More

ഹത്രാസ് പീഡനം: അന്വേഷണ ഉദ്യോഗസ്ഥരെ വിളിപ്പിച്ച ഹൈക്കോടതി നടപടി പ്രതീക്ഷയുടെ കിരണം നൽകുന്നതെന്ന് പ്രിയങ്ക ഗാന്ധി

ഹത്രാസിൽ ക്രൂരമായ ലൈംഗികാതിക്രമത്തിന് ശേഷം ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാരെ വിളിച്ചുവരുത്തിയ കോടതി നടപടിയെ പ്രശംസിച്ച് പ്രിയങ്ക ഗാന്ധി. അലഹബാദ് ഹൈക്കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത് ഹത്രാസിൽ ക്രൂരമായ ലൈംഗികാതിക്രമത്തിന് ശേഷം ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാരെ വിളിച്ചുവരുത്തിയ കോടതി നടപടിയെ പ്രശംസിച്ച് പ്രിയങ്ക ഗാന്ധി. അലഹബാദ് ഹൈക്കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. കോടതിയുടേത് ശക്തവും പ്രതീക്ഷ നൽകുന്നതുമായ ഇടപെടലാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രതീക്ഷയുടെ കിരണമാണിത്. ഹത്രാസ്…

Read More