കല്‍പറ്റ: ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവത്തില്‍ സപ്ലൈകോ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഗോഡൗണ്‍ മാനേജരും ഓഫീസര്‍ ഇന്‍ ചാര്‍ജുമായ ഇമാനുവലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ന്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ക്രമക്കേടില്‍ പങ്കുള്ള റേഷന്‍ കടകള്‍ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
റേഷന്‍ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് റേഷന്‍കടകളുടെ ലൈസന്‍സ് ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.