സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ വിട്ടയച്ചു. ഒരു ദിവസത്തിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഫൈസലിനെ വിട്ടയച്ചത്
കാരാട്ട് ഫൈസലിനെ അറസ്റ്റ് ചെയ്യാൻ തക്ക തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവവസാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്ത്. സന്ദീപ് നായരുടെ ഭാര്യയുടെയും സ്വപ്‌ന സുരേഷിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കൊടുവള്ളിയിൽ നിന്നെത്തിയ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് ഫൈസൽ വീട്ടിലേക്ക് മടങ്ങിയത്. ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന