നാളെ മുതൽ സംസ്ഥാനത്ത് അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന സർക്കാർ ഉത്തരവ് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി ചീഫ് സെക്രട്ടറി. സമ്പൂർണ ലോക്ക് ഡൗൺ ഇല്ല. കടകളും ചന്തകളും അടച്ചിടില്ല
എവിടെയൊക്കെയാണ് രോഗവ്യാപനമെന്നും എവിടെയൊക്കെയാണ് നിയന്ത്രണം വേണ്ടതെന്നും പരിശോധിച്ച് ജില്ലാ കലക്ടർക്ക് ഉചിതമായ നടപടിയെടുക്കാം. സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കുന്നതിൽ അർഥമില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു
പൊതുസ്ഥലത്ത് ആളുകൾ കൂട്ടംകൂടുന്നതും സംഘടിക്കുന്നതും രോഗവ്യാപനത്തിന് വഴിവെക്കുന്നതിനാൽ ഒക്ടോബർ 30 വരെ അഞ്ച് പേരിൽ കൂടുതൽ സംഘം ചേരുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്.