സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ മാധ്യമങ്ങളെ സംഭവസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്ത്ത നേരിട്ടെത്തിയാണ് മാധ്യമപ്രവർത്തകരെ ഒഴിപ്പിച്ചത്. ഒന്നും മറച്ചുവെക്കാനില്ലെന്നും അന്വേഷിച്ച ശേഷം കൃത്യമായ വിവരം പുറത്തുവിടുമെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു.
നാടകീയ രംഗങ്ങളാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്നത്. തീപിടിത്തം രാഷ്ട്രീയ വിവാദമായി മാറിയതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ കൂടുതൽ നേതാക്കൾ സ്ഥലത്തേക്ക് എത്തുകയാണ്. നേരത്തെ സ്ഥലത്ത് പ്രതിഷേധിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി
നിലവിൽ വി എസ് ശിവകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധിക്കുകയാണ്. തന്നെ കയറ്റി വിടുന്നില്ലെന്ന് ആരോപിച്ചാണ് വി എസ് ശിവകുമാർ പ്രതിഷേധിക്കുന്നത്. സെക്രട്ടേറിയറ്റ് പരിസരം പോലീസ് വളഞ്ഞിട്ടുണ്ട്.