സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണം ഇന്ന് രണ്ടായിരത്തിനും മുകളിൽ. 2142 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. ഇതിൽ 413 പേരും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. സമ്പർക്ക രോഗികളിൽ ഉറവിടം വ്യക്തമാകാത്ത 174 പേരുമുണ്ട്
മലപ്പുറം ജില്ലയിൽ നിന്നുള്ള 413 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 378 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 243 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 220 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 156 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 133 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 128 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 109 പേർക്കും സമ്പർക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 98 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 63 പേർക്കും, കൊല്ലം, കോട്ടയം ജില്ലകളിൽ നിന്നുള്ള 85 പേർക്ക് വീതവും, വയനാട് ജില്ലയിൽ നിന്നുള്ള 26 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 5 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
49 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 15, എറണാകുളം ജില്ലയിലെ 11, തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂർ ജില്ലയിലെ 5, പത്തനംതിട്ട ജില്ലയിലെ 3, തൃശൂർ ജില്ലയിലെ 2, കൊല്ലം, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.