സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയിലെ പരാതി പരിഹാര അദാലത്ത് മാറ്റി

സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ആഗസ്റ്റ് 27 ന് നടത്താനിരുന്ന പരാതി പരിഹാര അദാലത്ത് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Read More

മലബാർ മീറ്റ് ചിക്കൻ നഗറ്റ്സ് വിപണി ലോഞ്ച് നാളെ

മലബാർ മീറ്റ് ചിക്കൻ നഗറ്റ്സ് വിപണി ലോഞ്ച് നാളെ (ആഗസ്റ്റ് 26) ഉച്ചക്ക് 2.30ന് ജില്ലാ കളക്ടർ ഡോ: അദീല അബ്ദുള്ള ഓൺലൈൻ വഴി നിർവഹിക്കും. മാംസ ഉത്പ്പാദനത്തോടൊപ്പം മാംസം ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉത്പ്പന്ന നിർമ്മാണം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ചിക്കൻ നഗറ്റ്സ് വിപണിയിലെത്തിക്കുന്നത്. മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നിർമ്മാണം വിപുലപ്പെടുത്തുന്നത്.. മലബാർ മീറ്റ് പ്ലാൻ്റിൽ ഉത്പ്പാദിപ്പിച്ച് ബ്രഹ്മഗിരി ഔട്ട്ലെറ്റുകൾ വഴിയാണ് മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ നിലവിൽ വിപണനം നടത്തുന്നത്. ഫാർമേഴ്സ് ട്രേഡ്…

Read More

ശബരിമലയില്‍ തുലാം മാസം മുതല്‍ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും

തിരുവനന്തപുരം: ശബരിമലയില്‍ തുലാം മാസം മുതല്‍ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ചിങ്ങമാസ പൂജ പൂര്‍ത്തിയാക്കി കഴിഞ്ഞ 22നായിരുന്നു ശബരിമല ക്ഷേത്രം അടയ്ച്ചത്. ഓണനാളുകളിലെ പൂജകള്‍ക്കായി 29 ന് വൈകിട്ട് 5 ന് വീണ്ടും തുറക്കും. 30 ന് ഉത്രാടപൂജ, 31 ന് തിരുവോണ പൂജ, സെപ്തംബര്‍ 1ന് അവിട്ടം, 2 ന് ചതയം പൂജകള്‍. രാത്രി 7.30 ന് നട അടയ്ക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തരെ നിലവില്‍…

Read More

അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി; നേരിട്ടെത്തി മാധ്യമങ്ങളെ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിപ്പിച്ചു

സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ മാധ്യമങ്ങളെ സംഭവസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്ത്ത നേരിട്ടെത്തിയാണ് മാധ്യമപ്രവർത്തകരെ ഒഴിപ്പിച്ചത്. ഒന്നും മറച്ചുവെക്കാനില്ലെന്നും അന്വേഷിച്ച ശേഷം കൃത്യമായ വിവരം പുറത്തുവിടുമെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു. നാടകീയ രംഗങ്ങളാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്നത്. തീപിടിത്തം രാഷ്ട്രീയ വിവാദമായി മാറിയതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ കൂടുതൽ നേതാക്കൾ സ്ഥലത്തേക്ക് എത്തുകയാണ്. നേരത്തെ സ്ഥലത്ത് പ്രതിഷേധിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി നിലവിൽ വി…

Read More

2142 സമ്പർക്ക രോഗികൾ, 413 പേരും മലപ്പുറം ജില്ലയിൽ നിന്ന്; കൊവിഡ് വ്യാപനം അതീവ രൂക്ഷം

സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണം ഇന്ന് രണ്ടായിരത്തിനും മുകളിൽ. 2142 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. ഇതിൽ 413 പേരും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. സമ്പർക്ക രോഗികളിൽ ഉറവിടം വ്യക്തമാകാത്ത 174 പേരുമുണ്ട് മലപ്പുറം ജില്ലയിൽ നിന്നുള്ള 413 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 378 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 243 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 220 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 156 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 133 പേർക്കും,…

Read More

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം; ഫയലുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീ പിടുത്തം. പ്രോട്ടോകോള്‍ വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. ഫയലുകള്‍ കത്തിനശിച്ചു. അഗ്‌നിശമന സേന എത്തി തീയണച്ചു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദവിഷയങ്ങള്‍ ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസ്. കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇപ്പോള്‍ പൂര്‍ണമായും തീയണച്ചു. അതേസമയം, സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Read More

കല്‍പ്പറ്റ- പനമരം- മാനന്തവാടി റൂട്ടിലോടുന്ന ഗോപിക ബസ് കണ്ടക്ര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല രോഗലക്ഷണങ്ങളുള്ളവര്‍ ബന്ധപ്പെടണമെന്ന് മെഡിക്കല്‍ ഓഫീസർ അറീയിച്ചു

കല്‍പ്പറ്റ- പനമരം- മാനന്തവാടി റൂട്ടിലോടുന്ന ഗോപിക ബസ് കണ്ടക്ര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഈ ബസില്‍ കഴിഞ്ഞ 14 ദിവസം യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവര്‍ അടിയന്തരമായി ആരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി എല്ലാ ദിവസവും ഇദ്ദേഹം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു.

Read More

സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട്സ്പോട്ടുകൾ;14 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന്  10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6), പെരിങ്ങര (4, 8), കോഴിക്കോട് ജില്ലയിലെ മേപ്പായൂര്‍ (സബ് വാര്‍ഡ് 2, 4, 5), അരീക്കുളം (6), പാലക്കാട് ജില്ലയിലെ അനങ്ങനാടി (14), കൊല്ലങ്കോട് (3), കൊല്ലം ജില്ലയിലെ പിറവന്തൂര്‍ (21), എറണാകുളം ജില്ലയിലെ തിരുമാറാടി (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ വൈക്കം (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.  …

Read More

കോഴിക്കോട് ജില്ലയില്‍ 260 പേര്‍ക്ക് കോവിഡ് രോഗമുക്തി 140

  ജില്ലയില്‍ ഇന്ന് 260 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 9 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 218 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 97 പേര്‍ക്കും ഉറവിടം അറിയാത്ത 10 പേര്‍ക്കും രോഗം ബാധിച്ചു. ചോറോട് 57 പേര്‍ക്കും താമരശ്ശേരിയില്‍ 15 പേര്‍ക്കും ആയഞ്ചേരിയില്‍ 11…

Read More

ഇന്ന് 2375 പേർക്ക് കൊവിഡ്, 2142 പേർക്ക് സമ്പർക്കത്തിലൂടെ; 1456 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 163 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93…

Read More