മന്ത്രി ജയരാജന്റെ ഭാര്യ കൊവിഡ് ചട്ടം ലംഘിച്ച് ബാങ്കിലെത്തിയതായി ആരോപണം; അന്വേഷണം വേണമെന്ന് പ്രതിപക്ഷം

മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര കൊവിഡ് ചട്ടം ലംഘിച്ച് കേരളാ ബാങ്കിന്റെ കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്നുവെന്ന് ആരോപണം. കൊവിഡ് പരിശോധനക്കായി സാമ്പിൾ നൽകിയ ശേഷമാണ് മന്ത്രിയുടെ ഭാര്യ ബാങ്കിലെത്തിയത്.

സാധാരണ ഇക്കാലയളവിൽ പരിശോധനാ ഫലം ക്വാറന്റൈനിൽ തുടരേണ്ടതാണ്. പിന്നീട് പരിശോധനാ ഫലം വന്നപ്പോൾ ഇവർക്ക് പോസിറ്റീവാകുകയും ബാങ്കിലുണ്ടായിരുന്ന മൂന്ന് ജീവനക്കാർ ക്വാറന്റൈനിൽ പോകേണ്ടി വരികയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.