വയനാട്ടിൽ 189 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (14.09) പുതുതായി നിരീക്ഷണത്തിലായത് 189 പേരാണ്. 170 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2959 പേര്‍. ഇന്ന് വന്ന 50 പേര്‍ ഉള്‍പ്പെടെ 486 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 376 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 65113 സാമ്പിളുകളില്‍ 61807 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 59721 നെഗറ്റീവും 2086 പോസിറ്റീവുമാണ്.

Read More

മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത് ഖുര്‍ആന്‍ വന്നതുമായി ബന്ധപ്പെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത് ഖുര്‍ആന്‍ വന്നതുമായി ബന്ധപ്പെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിക്കെതിരെ ഒട്ടേറെ പരാതികള്‍ അന്വേഷണ ഏജന്‍സിക്ക് പോയിരുന്നു. ഖുര്‍ആനുമായി ബന്ധപ്പെട്ടായിരുന്നു പരാതികള്‍. സാധാരണ ഗതിയില്‍ അത് വിവാദമാകേണ്ടതില്ല. യുഎഇ കോണ്‍സുലേറ്റ് വഴിയാണ് ഖുര്‍ആന്‍ എത്തിയത്. ഇക്കാര്യത്തില്‍ ചില വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ചോദിച്ചുവെന്നാണ് അറിയുന്നത്. അതിനപ്പുറം മറ്റ് വലിയ കാര്യങ്ങളില്ലെന്നാണ് മനസിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി….

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 17 ഹോട്ട്‌സ്‌പോട്ടുകൾ കൂടി; 9 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ എടത്വാ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 9), മുളക്കുഴ (വാര്‍ഡ് 15), മുതുകുളം (10, 11 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി (15), കറുവാരക്കുണ്ട് (10, 11, 13, 14), മുന്നിയൂര്‍ (3), തിരുവനന്തപുരം ജില്ലയിലെ മുണ്ടയ്ക്കല്‍ (6), മാണിക്കല്‍ (11), പുളിമാത്ത് (14), കോഴിക്കോട് ജില്ലയിലെ കാരാശേരി (സബ് വാര്‍ഡ് 12, 15), കാവിലുംപാറ (സബ് വാര്‍ഡ് (8), മരുതോംകര (സബ്…

Read More

സംസ്ഥാനത്ത് ഇന്ന് 15 കോവിഡ് മരണം സ്ഥിരീകരിച്ചു

15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം താഴേക്കോട് സ്വദേശി ജോര്‍ജ് (62), പാലക്കാട് സ്വദേശി ഗംഗാധരന്‍ (65), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി അയിഷ (60), ആഗസ്റ്റ് 5ന് മരണമടഞ്ഞ കൊല്ലം കൊട്ടാരക്കര സ്വദേശിനി ബാബുരാജന്‍ (56), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ കൊല്ലം കുഴിമന്തിക്കടവ് സ്വദേശി ശശിധരന്‍ (65) സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കണ്ണപ്പന്‍ (37), എറണാകുളം കണിനാട് സ്വദേശി പി.വി. പൗലോസ് (79),…

Read More

വ്യാപാരികൾ സമരത്തിലേക്ക്; സുൽത്താൻ ബത്തേരിയിലെ അശാസ്ത്രീയ കണ്ടയ്മെൻറ് സോണിനെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത്

വ്യാപാരികൾ സമരത്തിലേക്ക്; സുൽത്താൻ ബത്തേരിയിലെ അശാസ്ത്രീയ കണ്ടയ്മെൻറ് സോണിനെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത് കഴിഞ്ഞ വ്യാഴാഴ്ച 12 മണിക് ശേഷം തുടങ്ങിയതാണ് ബത്തേരിയിൽ കണ്ടയ്മെൻ്റ് സോൺ. എന്നാൽ ഓട്ടോറിക്ഷയും, ഗുഡ്സ് വണ്ടികളും, ചുമട്ട് തൊഴിലാളികൾ, ബാങ്കുകൾ ,മുൻസിപാലിറ്റി തുടങ്ങി മുഴുവൻ സ്ഥാപനങ്ങളും ടൗണിൽ തുറന്ന് പ്രവർത്തിക്കുമ്പോൾ വ്യാപാരികൾ മാത്രം കടകൾ അടച്ചിടണമെന്ന വിചിത്ര നിയമം അധികാരികൾ പരിശോധിച്ച് എത്രയും പെട്ടന്ന് നീക്കുന്നില്ലെങ്കിൽ വരുന്ന വ്യാഴം ബത്തേരിയിൽ അവിശ്യ സാധനങ്ങൾ ഉൾപടെ ഉള്ള കടകൾ അടച്ച് ഹർത്താൽ ആചരിക്കാനും…

Read More

വയനാട്ടിൽ വീണ്ടും കൊ വിഡ് മരണം

വയനാട് കാട്ടികുളം കോട്ടയിൽ ത്രേസ്യാമ്മ (51) ആണ് മരിച്ചത്. അർബുദ രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.ഇക്കഴിഞ്ഞ 10 നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read More

നാല് മാസത്തെ ലോക്ക്ഡൗൺ തടഞ്ഞത് 78,000 വരെ കോവിഡ് മരണം; ആരോ​ഗ്യമന്ത്രി ലോക്സഭയിൽ

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണവും കോവിഡ് മരണവും ഉയരുന്ന സാഹചര്യത്തിൽ കോവിഡ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണവുമായി ആരോ​ഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി നടത്തിയ നാല് മാസത്തെ ലോക്ക്ഡൗൺ 37,000 മുതൽ 78,8000 വരെ കോവിഡ് മരണം തടയാൻ കഴിഞ്ഞെന്ന് ആരോ​ഗ്യമന്ത്രി ലോക്സഭയിൽ പറഞ്ഞു. 14 ലക്ഷം മുതൽ 29 ലക്ഷം വരെ കോവിഡ് രോ​ഗബാധിതരുടെ എണ്ണം നിയന്ത്രിക്കാനും ലോക്ക്ഡൗൺ കാരണമായെന്ന് മന്ത്രി വിശദീകരിച്ചു. ഇതേ സമയം ലോക്ക്ഡൗണിനിടെ ആരോ​ഗ്യരം​ഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞെന്നും…

Read More

ഹിന്ദി ദിവസ് 2020; ഒരു ഭാഷയും അടിച്ചേല്‍പ്പിക്കുകയോ എതിര്‍ക്കുകയോ ചെയ്യരുതെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ഒരു ഭാഷയും അടിച്ചേല്‍പ്പിക്കുകയോ എതിര്‍ക്കുകയോ ചെയ്യരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും തുല്യ ബഹുമാനം നല്‍ണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഹിന്ദി ദിവസ് 2020 നോടനുബന്ധിച്ച് മധുബന്‍ എജ്യൂക്കേഷണല്‍ ബുക്ക്സ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ എല്ലാ ഭാഷകള്‍ക്കും സമ്പന്നമായ ചരിത്രമുണ്ട്. നമ്മുടെ ഭാഷാ വൈവിധ്യത്തിലും സാംസ്‌കാരിക പൈതൃകത്തിലും നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. 1918 ല്‍ മഹാത്മാഗാന്ധി ദക്ഷിണ ഭാരത് ഹിന്ദി പ്രചാരസഭ സ്ഥാപിച്ചത് പരാമര്‍ശിച്ച ഉപരാഷ്ട്രപതി, ഹിന്ദിയെയും…

Read More

വയനാട്ടിൽ 20 പേര്‍ക്ക് കൂടി കോവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 76 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (14.09.20) 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 76 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2086 ആയി. 1667 പേര്‍ രോഗമുക്തരായി. നിലവില്‍ 409 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍: കര്‍ണാടകയില്‍ നിന്ന് വന്ന എടവക സ്വദേശി (26),…

Read More

2540 പേർക്ക് കൂടി കൊവിഡ്, 2346 പേർക്ക് സമ്പർക്കം വഴി; 2110 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്‍ഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം താഴേക്കോട്…

Read More