വയനാട് ജില്ലയില്‍ ഇന്ന് (14.09.20) 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 76 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2086 ആയി. 1667 പേര്‍ രോഗമുക്തരായി. നിലവില്‍ 409 പേരാണ് ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ചവര്‍:
കര്‍ണാടകയില്‍ നിന്ന് വന്ന എടവക സ്വദേശി (26), പനമരം സ്വദേശി (27), തമിഴ്‌നാട്ടില്‍ നിന്ന് വന്ന എടവക സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേര്‍ (43, 36, 3) എന്നിവരും സമ്പര്‍ക്കത്തിലൂടെ ഒരു മാനന്തവാടി സ്വദേശി (52), രണ്ട് അമ്പലവയല്‍ സ്വദേശികള്‍ (12, 17), ഒരു മേപ്പാടി സ്വദേശി (67), മൂന്ന് പടിഞ്ഞാറത്തറ സ്വദേശികള്‍ (45, 63, 23), രണ്ട് തവിഞ്ഞാല്‍ സ്വദേശികള്‍ (13, 28), അഞ്ച് പുല്‍പ്പള്ളി സ്വദേശികള്‍ (8, 6, 7, 18, 46), കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന എടവക സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍ (25) എന്നിവരുമാണ് രോഗബാധിതരായത്.
76 പേര്‍ക്കു രോഗമുക്തി
13 അമ്പലവയല്‍ സ്വദേശികള്‍, 10 മീനങ്ങാടി സ്വദേശികള്‍, 7 ബത്തേരി സ്വദേശികള്‍, കേണിച്ചിറ, മൂലങ്കാവ് സ്വദേശികളായ 6 പേര്‍ വീതം, കൊളഗപ്പാറ, മാനന്തവാടി സ്വദേശികളായ 3 പേര്‍ വീതം, ആറാട്ടുതറ, ബീനാച്ചി, വൈത്തിരി, പടിഞ്ഞാറത്തറ, ചുള്ളിയോട്, പൂതാടി, നെന്മേനി സ്വദേശികളായ 2 പേര്‍ വീതം, അഞ്ചുകുന്ന്, തരുവണ, പുല്‍പ്പള്ളി, മേപ്പാടി, മണല്‍വയല്‍, നരിക്കുണ്ട്, കോട്ടത്തറ, മുത്തങ്ങ, നൂല്‍പ്പുഴ, വെള്ളമുണ്ട, വരദൂര്‍ സ്വദേശികളായ ഓരോരുത്തര്‍, കാസര്‍ഗോഡ്, പാലക്കാട്, പന്തല്ലൂര്‍ സ്വദേശികളായായ ഓരോരുത്തര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജായത്