പത്തനംതിട്ട ചിറ്റാറിൽ ഫാം ഉടമയായ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സർക്കാർ നടപടി
ഓഗസ്റ്റ് പതിമൂന്നിനാണ് ഷീബ നൽകിയ ഹർജി ഹൈക്കോടതി ആദ്യം പരിഗണിച്ചത്. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. മത്തിയായുടെ മൃതദേഹം കഴിഞ്ഞ 25 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറ്റവാളികൾക്കെതിരെ നടപടിയുണ്ടാകുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ
വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത മത്തായിയെ ഫാം ഹൗസിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മത്തായിയെ കസ്റ്റഡിയിലെടുത്തത് ചട്ടംലംഘിക്കാതെയാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ആരോപണമുയർന്ന ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.