സെക്രട്ടേറിയറ്റ് തീപിടിത്തം സംബന്ധിച്ച പ്രതിപക്ഷ ആരോപണത്തിനെതിരെ മന്ത്രി എ കെ ബാലൻ. ഫയൽ കത്തിച്ചെന്ന ആരോപണം പ്രതിപക്ഷം പിൻവലിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി പറഞ്ഞു. ആരോപണം ഉന്നയിച്ചവർ തിരുത്താൻ തയ്യാറാകണം. അതല്ലെങ്കിൽ നിയമനടപടിയുണ്ടാകും
സെക്രട്ടേറിയറ്റിലെ ഒരു രേഖയും നശിപ്പിക്കാൻ കഴിയില്ല. ആരോപണങ്ങളിൽ വി മുരളീധരനും കെ സുരേന്ദ്രനും മാപ്പ് പറയാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കണം. ഇല്ലെങ്കിൽ സർക്കാർ നിയമനടപടിയെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
നേതാക്കളുടെ ആക്ഷേപം പരിശോധിക്കാതെ വാർത്തയാക്കിയാൽ മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയിൽ പരാതി നൽകും. കൊവിഡ് കാലത്തെ പ്രതിഷേധങ്ങൾ കോടതിയലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.