സെക്രട്ടേറിയറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. മാധ്യമങ്ങൾക്കെതിരെ പരാതി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
അപകീർത്തികരമായ വാർത്ത നൽകിയതെന്നാണ് സർക്കാർ പറയുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി തീയിട്ടുവെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു
സെക്രട്ടേറിയറ്റിലെ തീപിടിത്തം രാഷ്ട്രീയമായും പ്രതിപക്ഷം ഉപയോഗിച്ചിരുന്നു. ഇതിന്റെ പേരിൽ രണ്ട് ദിവസത്തോളം സംസ്ഥാനത്ത് വ്യാപക പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഒടുവിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കണ്ടെത്തുകയായിരുന്നു.