സെക്രട്ടേറിയറ്റ് തീപിടിത്തം സംബന്ധിച്ച അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. അന്വേഷണം അട്ടിമറിക്കാൻ മന്ത്രിമാർ വരെ രംഗത്തിറങ്ങി പ്രസ്താവനകൾ നടത്തുകയാണ്. ഭരണഘടനാ ലംഘനമാണ് മന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്
മന്ത്രിമാർ അന്വേഷണത്തിൽ ഏർപ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. സംസ്ഥാന സർക്കാരിന്റെ ചെല്ലപ്പെട്ടി തൂക്കുന്നവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇത് അന്വേഷണ സംഘമല്ല അട്ടിമറി സംഘമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.