സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. എസ് പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഫോറൻസിക് സംഘവും സെക്രട്ടേറിയറ്റിലെ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി നിയഗിച്ച പ്രത്യേക ഉദ്യോഗസ്ഥ സംഘവും പരിശോധന നടത്തുകയാണ്
എഡിജിപി മനോജ് എബ്രഹാം സെക്രട്ടേറിയറ്റിലെത്തി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തീപിടിത്തം അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലെ അന്വേഷണത്തിന് ദുരന്തനിവാരണ വിഭാഗം കമ്മീഷണർ എ കൗശിക് നേതൃത്വം നൽകും.
ഫോറൻസിക് പരിശോധന ഫലവും വേഗത്തിലാക്കും. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും പരിശോധന റിപ്പോർട്ടും ഉടൻ ലഭിക്കും. ഏതൊക്കെ ഫയലുകളാണ് നശിച്ചതെന്ന് അറിയാൻ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും.