വയനാട് ജില്ലാ സാമൂഹിക ക്ഷേമ ഓഫീസിൽ തീപിടിത്തം

വയനാട് കളക്ടറേറ്റിലും തീപിടുത്തം. സമൂഹ്യ നീതി ഓഫീസിലെ . ഫയലുകളും കപ്യൂട്ടറും കത്തി നശിച്ചു. ആർ. വാസുദേവ് സ്പെഷൽ കറസ്പോണ്ടൻറ് വയനാട് കൽപ്പറ്റയിലെ കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി . ഓഫീസിൽ തീപിടിത്തം . രാത്രി 10.30. മണിയോടെയാണ് കളക്ട്രേറ്റിലെ ഹോം ഗാർഡ് ഈ ഓഫീസിൽ നിന്ന് പുകയും ഉയരുന്നത് കണ്ടത്. കംപ്യൂട്ടറും ചില ഫയലുകൾ സൂക്ഷിച്ച അലമാരയും കത്തി നശിച്ചു. ഷോർട്ട് സർക്ക്യൂട്ടാവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇത് സംബന്ധിച്ച് വ്യക്ത ഇനിയും വരുത്തേണ്ടതുണ്ട്….

Read More

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന സമുദായങ്ങളില്‍പ്പെട്ട പ്ലസ് വണ്‍ മുതല്‍ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2020-21 വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. മുന്‍വര്‍ഷത്തെ ബോര്‍ഡ്/യൂണിവേഴ്സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്‍ഡറി/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം/എം.ഫില്‍/പി.എച്ച്.ഡി കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും…

Read More

സുൽത്താൻ ബത്തേരിയിൽ ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ എക്സൈസ് ഇൻസ്പെക്ടർക്ക് പരുക്കേറ്റു

ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ എക്സൈസ് ഇൻസ്പെക്ടർക്ക് പരുക്കേറ്റു. ബത്തേരി എക്സൈസ് റേഞ്ച് ഓഫീസർ ജനാർദ്ദനൻ (52) നാണ് പരുക്കേറ്റത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ സുൽത്താൻ ബത്തേരി മാനിക്കുനിയിൽ വച്ച് രാത്രി 7.30 യോടെയാണ് അപകടം. അപകടത്തിൽ പരുക്കേറ്റ ഇദ്ദേഹത്തെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ നൂറിലേറെ പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിശക്തമായി തുടരുകയാണ്. ഇന്ന് 2476 പേ‍ർക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 ജില്ലകളിൽ നൂറിലേറെ പേർക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. തലസ്ഥാനത്താണ് കോവിഡ് വ്യാപനം അതിശക്തം. 461 പേ‍ർക്കാണ് ഇന്നു മാത്രം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. അടുത്ത മൂന്ന് ആഴ്ചകളിൽ തലസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരും എന്ന് കളക്ട‍ർ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ആശങ്ക കനക്കുകയാണ്. അതേസമയം മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍…

Read More

ഇന്ത്യയില്‍ രണ്ട് ടെലികോം കമ്പിനികള്‍ മാത്രം ശേഷിക്കും: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

രാജ്യത്തെ ടെലികോം മേഖല മുകേഷ് അംബാനിയുടെ ജിയോ കീഴടക്കിയതോടെ കഴിഞ്ഞ നാലുവര്‍ഷമായി എല്ലാ ടെലികോം കമ്പനികളും വലിയ നഷ്ടത്തിലാണ്. മിക്ക കമ്പനികളും ലക്ഷം കോടികളുടെ കടത്തിലാണ്. വരിക്കാരുടെ എണ്ണം കുറയുകയും നിരക്കുകള്‍ താഴ്‌ത്തേണ്ടിയും വന്നതോടെ മിക്ക കമ്പനികളും പ്രതിസന്ധിയിലാണ്. എന്നാല്‍, നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് രണ്ട് ടെലികോം കമ്പനികള്‍ മാത്രമേ നിലനില്‍ക്കൂ എന്നാണ് എയര്‍ടെല്‍ പറയുന്നത് രണ്ട് ടെലികോം കമ്പനികള്‍ മാത്രമേ വരും നാളുകളില്‍ നിലനില്‍ക്കൂവെന്ന് എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി…

Read More

സോഷ്യൽ മീഡിയയിൽ വൈറലായി ധനുഷും മക്കളുമൊത്തുള്ള ചിത്രം

സോഷ്യ മീഡിയയിൽ അത്ര സജീവമല്ല തമിഴ് നടൻ ധനുഷ്. അപൂർവമായേ താരം ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. എന്നാൽ താരത്തിന്റെ ഒരു പുതിയ ചിത്രം വൈറലാകുകയാണ്. മക്കളോടൊപ്പം ഉള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. വീടിന്റെ ടെറസിൽ മക്കളോടൊപ്പം സമയം ചെലവിടുന്ന ധനുഷാണ് ചിത്രത്തിൽ. ഇളയ മകനെ തലയിലേറ്റി മൂത്ത മകനോട് എന്തോ കാര്യം ഗൗരവമായി സംസാരിക്കുന്നു. എന്നാൽ അതെന്താണെന്നാണ് ക്യാപ്ഷനിൽ, ധനുഷിന്റെ ടീ ഷർട്ട് ധരിച്ചിരിക്കുകയാണ് മൂത്ത മകൻ. എന്നാൽ അത് തന്റേതാണെന്നാണ് മകൻ വാദിക്കുന്നതെന്ന് താരം അടിക്കുറിപ്പിൽ കുറിച്ചു….

Read More

കെഎഎസ് പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. കേരള സംസ്ഥാന സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന തസ്തികയായ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍) തസ്തികയുടെ പ്രാഥമിക പരീക്ഷ ഫെബ്രുവരി 22 നാണ് നടന്നത്. മൂന്ന് സ്ട്രീമുകളിലായി നടത്തിയ പരീക്ഷയുടെ സ്ട്രീം ഒന്ന്, സ്ട്രീം രണ്ട് വിഭാഗങ്ങളില്‍ പരീക്ഷ എഴുതിയവരുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. സ്ട്രീം ഒന്നില്‍ 2160 പേരെയും സ്ട്രീം രണ്ടില്‍ 1048 പേരെയുമാണ്…

Read More

സമരക്കാർ കോവിഡ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് അവരുടെ കുടുംബത്തോട് ചെയ്യുന്ന ക്രൂരത: മന്ത്രി കെ. കെ ശൈലജ

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ തീപിടുത്തമുണ്ടായതിൽ അട്ടിമറി ആരോപിച്ച് നടക്കുന്ന പ്രതിപക്ഷ സമരങ്ങൾക്കെതിരെ ആരോഗ്യമന്ത്രി കെ. കെ ശൈലജ. എല്ലാ കോവിഡ് പ്രോട്ടോകോളുകളും ലംഘിച്ചാണ് ഇന്നലേയും ഇന്നുമായി പലരും പൊതുനിരത്തുകളിലിറങ്ങി പ്രതിഷേധിച്ചത്. പലരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല എന്ന് മന്ത്രി പറഞ്ഞു. കെ. കെ ശൈലജയുടെ പ്രസ്താവന: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കും. എല്ലാ കോവിഡ് പ്രോട്ടോകോളുകളും ലംഘിച്ചാണ് ഇന്നലേയും ഇന്നുമായി പലരും പൊതുനിരത്തുകളിലിറങ്ങി പ്രതിഷേധിച്ചത്. പലരും…

Read More

പാലക്കാട് ചെക്ക് പോസ്റ്റിൽ മൂന്നര കിലോ സ്വർണവും ആറ് ലക്ഷം രൂപയുമായി രണ്ട് പേർ പിടിയിൽ

പാലക്കാട് മീനാക്ഷിപുരത്ത് വൻ സ്വർണക്കടത്ത്. തമിഴ്‌നാട്ടിൽ നിന്ന് തൃശ്ശൂരിലേക്ക് കടത്തുകയായിരുന്ന മൂന്നരക്കിലോ സ്വർണവും ആറ് ലക്ഷം രൂപയും എക്‌സൈസ് സംഘം പിടികൂടി. ആലത്തൂർ സ്വദേശികളായ രണ്ട് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് വീട്ടിൽ കെ സതീഷ്, കെ കൃജേഷ് എന്നിവരാണ് പിടിയിലായത്. പൊള്ളാച്ചിൽ നിന്നും ടാക്‌സി കാറിലാണ് ഇവർ സ്വർണം കടത്തിയത്. ബാഗിനുള്ളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. സ്വർണ വ്യാപാരം നടത്തി തിരികെ വരികയാണെന്നായിരുന്നു ഇവർ പറഞ്ഞത്. ഒരു കോടി 80 ലക്ഷം രൂപ…

Read More

വയനാട്ടിൽ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു; കണ്ടെയ്ന്മെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കിയവ ഇവയാണ്

വയനാട്ടിൽ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു; കണ്ടെയ്ന്മെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കിയവ ഇവയാണ് കൽപ്പറ്റ:തരിയോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, 6 എന്നിവ 27.08.20 ന് ഉച്ചയ്ക്ക് 12 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13, പൂതാടി പഞ്ചായത്തിലെ 2, 8, 11, 15, 16, 17, 18, 19, 22 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നൊഴിവാക്കി.

Read More