രാജ്യത്തെ ടെലികോം മേഖല മുകേഷ് അംബാനിയുടെ ജിയോ കീഴടക്കിയതോടെ കഴിഞ്ഞ നാലുവര്‍ഷമായി എല്ലാ ടെലികോം കമ്പനികളും വലിയ നഷ്ടത്തിലാണ്. മിക്ക കമ്പനികളും ലക്ഷം കോടികളുടെ കടത്തിലാണ്. വരിക്കാരുടെ എണ്ണം കുറയുകയും നിരക്കുകള്‍ താഴ്‌ത്തേണ്ടിയും വന്നതോടെ മിക്ക കമ്പനികളും പ്രതിസന്ധിയിലാണ്. എന്നാല്‍, നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് രണ്ട് ടെലികോം കമ്പനികള്‍ മാത്രമേ നിലനില്‍ക്കൂ എന്നാണ് എയര്‍ടെല്‍ പറയുന്നത്
രണ്ട് ടെലികോം കമ്പനികള്‍ മാത്രമേ വരും നാളുകളില്‍ നിലനില്‍ക്കൂവെന്ന് എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണം ഈ സാഹചര്യം ഉണ്ടാകാമെന്നും രണ്ട് ടെലികോം കമ്പനികള്‍ മാത്രമേ രാജ്യത്ത് നിലനില്‍ക്കൂ എന്നും അദ്ദേഹം പറഞ്ഞു. ടെലികോം മേഖലയിലെ സാമ്പത്തിക സമ്മര്‍ദ്ദം കാരണം രണ്ട് കമ്പനികള്‍ക്കിടയില്‍ ബിസിനസ്സ് പരിമിതപ്പെടുത്തിയേക്കാമെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ പ്രവചിക്കുന്നു.
സുനില്‍ മിത്തല്‍ ഒരു കമ്പനിയുടെയും പേര് നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പരാമര്‍ശം വോഡഫോണ്‍ ഐഡിയയെക്കുറിച്ചായിരുന്നു എന്നത് വ്യക്തമാണ്. വോഡഫോണ്‍ ഐഡിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.