തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിശക്തമായി തുടരുകയാണ്.
ഇന്ന് 2476 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 ജില്ലകളിൽ നൂറിലേറെ പേർക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്.
തലസ്ഥാനത്താണ് കോവിഡ് വ്യാപനം അതിശക്തം. 461 പേർക്കാണ് ഇന്നു മാത്രം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. അടുത്ത മൂന്ന് ആഴ്ചകളിൽ തലസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരും എന്ന് കളക്ടർ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ആശങ്ക കനക്കുകയാണ്.
അതേസമയം മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും ഇന്ന് പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. അതേസമയം വയനാട് ജില്ലയിൽ ഇന്ന് മുപ്പത് പേർക്ക് മാത്രമാണ് രോഗം.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1351 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 201 പേരുടെയും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 100 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 254 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 150 പേരുടെയും രോഗമുക്തി സ്ഥിരീകരിച്ച് വീട്ടിലേക്ക് അയച്ചു. 22,344 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.