വയനാട് കളക്ടറേറ്റിലും തീപിടുത്തം.
സമൂഹ്യ നീതി ഓഫീസിലെ .
ഫയലുകളും കപ്യൂട്ടറും കത്തി നശിച്ചു.
ആർ. വാസുദേവ്
സ്പെഷൽ കറസ്പോണ്ടൻറ്
വയനാട് കൽപ്പറ്റയിലെ കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി . ഓഫീസിൽ തീപിടിത്തം . രാത്രി 10.30. മണിയോടെയാണ് കളക്ട്രേറ്റിലെ ഹോം ഗാർഡ് ഈ ഓഫീസിൽ നിന്ന് പുകയും ഉയരുന്നത് കണ്ടത്. കംപ്യൂട്ടറും ചില ഫയലുകൾ സൂക്ഷിച്ച അലമാരയും കത്തി നശിച്ചു.
ഷോർട്ട് സർക്ക്യൂട്ടാവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇത് സംബന്ധിച്ച് വ്യക്ത ഇനിയും വരുത്തേണ്ടതുണ്ട്. അധികൃതർ ഇതു സംബന്ധിച്ച് വ്യക്തമായ പ്രതികരണം അറിയിച്ചിട്ടില്ല. തീപിടുത്ത പെട്ടെന്ന് കണ്ട് അണച്ചത് കൊണ്ട്. മറ്റ് ഇടങ്ങളിലേക്ക് തീപടരാതെ തടയാനായി. കൽപ്പറ്റ ഫയർ ഫോഴ്സിന്റെ ഒരു യൂണിറ്റ് എത്തി തീയണച്ചു.
എത്രത്തോളും ഗൗരവുള്ളതും പ്രധാന പ്പെട്ടതുമായ ഫയലുകളും കംപ്യൂട്ടിലെ വിവരങ്ങളുമെന്നത് വിശദ പരിശോധനയ്ക്ക് ശേഷമേ അറിയൂ. തീ പിടുത്തത്തിന്റെ സാഹചര്യം ഏറെ ഗൗരവത്തോടെ യാണ് ജില്ലാ ഭരണകൂടം കാണുന്നത്.