വിവാദമായ കാർഷിക ബില്ലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുക്കുന്നതാണ് പുതിയ നിയമമെന്ന് മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തലുണ്ടായി. തുടർന്നാണ് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനമായത്.
ബിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതിഷേധം ഉയരുകയും സമരപ്രക്ഷോഭങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്.
ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള വിഷയമായ കൃഷിയിൽ നിയമനിർമാണം നടത്തുമ്പോൾ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.