കാർഷിക നിയമങ്ങൾ തത്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി; കേന്ദ്രത്തിന് രൂക്ഷ വിമർശനം

കാർഷിക നിയമഭേദഗതി നടപ്പാക്കുന്നത് സുപ്രീം കോടതി താത്കാലികമായി തടഞ്ഞു. നിയമഭേദഗതി തത്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിച്ചു. നിയമം നടപ്പാക്കിയ കേന്ദ്രസർക്കാർ നിലപാടിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും ബില്ലിനെതിരെ പ്രതിഷേധം ഉയർന്നതും കോടതി ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളും എതിർക്കുന്ന നിയമങ്ങളിൽ എന്ത് കൂടിയാലോചനയാണ് നടന്നതെന്ന് കോടതി ചോദിച്ചു. കാർഷിക നിയമഭേദഗതിക്ക് നടപടി ആരംഭിച്ചത് മുൻ സർക്കാരാണെന്ന് എജി കോടതിയിൽ വാദിച്ചു. എന്നാൽ ഈ വാദം ഈ സർക്കാരിനെ രക്ഷിക്കില്ലെന്ന് കോടതി തിരിച്ചടിച്ചു

നിയമങ്ങൾ കേന്ദ്രസർക്കാർ മരവിപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. ഇല്ലെങ്കിൽ തങ്ങൾ അത് സ്‌റ്റേ ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി