വയനാട് ഇരുളം ടൗണില്‍ പലചരക്ക് കടയിൽ നിന്ന് കേരളത്തില്‍ നിരോധിച്ച കര്‍ണ്ണാടക മദ്യം പിടികൂടി
കൽപ്പറ്റ: : ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്പി വി. രജികുമാറും സ്‌ക്വാഡ് അംഗങ്ങളും കേണിച്ചിറ എസ്.ഐ രവീന്ദ്രനും പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇരുളം ടൗണില്‍ പലവ്യഞ്ജന കട നടത്തുന്ന പെരിക്കല്ലൂര്‍ മാമ്പിള്ളിയില്‍ ഉണ്ണി എന്ന അജിത്തിന്റെ (27) കടയില്‍ നിന്നും കേരളത്തില്‍ നിരോധിച്ച കര്‍ണ്ണാടക മദ്യം പിടികൂടി. പരിശോധനയില്‍ 12 കുപ്പി കര്‍ണ്ണാടക മദ്യം കണ്ടെടുത്തു പ്രതിയെ അറസ്റ്റുചെയ്തു. കേരള അബ്കാരി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം…