കോഹ്ലി-അനുഷ്‌ക ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു; സന്തോഷ വാർത്ത അറിയിച്ച് കോഹ്ലി

വിരാട് കോഹ്ലിക്കും അനുഷ്‌ക ശർമക്കും പെൺകുഞ്ഞ് പിറന്നു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അനുഷ്‌ക പെൺകുഞ്ഞിന് ജന്മം നൽകിയത്. കോഹ്ലിയാണ് പെൺകുഞ്ഞിന്റെ പിതാവായ വാർത്ത പുറത്തുവിട്ടത്.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും എല്ലാവരുടെയും സ്‌നേഹത്തിനും ആശംസക്കും നന്ദിയെന്നും കോഹ്ലി പറഞ്ഞു. ഇതൊരു പുതിയ അധ്യായമാണെന്നും കോഹ്ലി ട്വീറ്റ് ചെയ്തു.