ഡൽഹി: ഉത്തർപ്രദേശ് പോലീസ് തള്ളിവീഴ്ത്തിയത് കാര്യമാക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ ജോലി രാജ്യത്തെ സംരക്ഷിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. യുപി ഹത്രാസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നതിനിടെ ഉന്തിലും തള്ളിലും നിലത്തുവീണ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ആകെ ഒരു മൂലയിലേക്ക് തള്ളിമാറ്റുകയും അടിച്ചൊതുക്കുകയുമാണ്. തന്നെ തള്ളിയിട്ട സംഭവം വലിയ കാര്യമൊന്നുമല്ല. രാജ്യത്തെ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്. ലാത്തിയും തള്ളിവീഴ്ത്തലും സഹിക്കാൻ തയാറാണെന്നും രാഹുൽ പറഞ്ഞു.
യഥാർഥത്തിൽ ഇരയായ പെൺകുട്ടിയുടെ കുടുംബത്തെയാണ് തള്ളി വീഴ്ത്തിയത്. പെൺ മക്കളുള്ള കുടുംബങ്ങൾക്കിത് മനസിലാകും. നിങ്ങൾക്ക് ഒരു മകളില്ലെങ്കിൽ ഹത്രാസിലെ കൊലപാതകം മനസിലാക്കാൻ ശ്രമിക്കണമെന്നു രാഹുൽ പറഞ്ഞു.