സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,494 സാമ്പിളുകൾ; 111 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,494 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 32,63,691 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,09,482 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,63,094 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,33,703 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,391…

Read More

സിറിയയിലെ അൽബാബിൽ വൻ സ്‌ഫോടനം; 14 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

സിറിയൻ നഗരമായ അൽബാബിൽ സ്‌ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. തിരക്കേറിയ ബസ് സ്റ്റേഷന് സമീപത്താണ് സ്‌ഫോടനമുണ്ടായത്. ട്രക്കിൽ നിറച്ച സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ നാൽപത് പേർക്ക് പരുക്കേറ്റു തുർക്കിയുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് അൽബാബ്. വലിയ ട്രക്ക് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.  

Read More

കേരളത്തിന്റെ പ്രതിരോധം ഫലപ്രദം; ജാഗ്രതയും നടപടികളും വെറുതെ ആയില്ലെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ കൊവിഡ് പ്രതിരോധം ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം ദേശീയ ശരാശരിയേക്കാൾ താഴേയാണ്. ഇതുവരെ കാണിച്ച ജാഗ്രത വെറുതെ ആയില്ല. തുടർന്നും ശക്തമായ ജാഗ്രത പാലിക്കേണ്ടതുണ്ട് ഓഗസ്റ്റിൽ ഐസിഎംആർ നടത്തിയ സീറോ സർവേ പ്രകാരം കേരളത്തിൽ 0.8 ശതമാനം ആളുകൾക്കാണ് കൊവിഡ് വന്നുപോയതായി കണ്ടെത്തിയത്. ദേശീയ തലത്തിൽ ഇത് 6.6 ശതമാനാണ്. എല്ലാവർക്കും രോഗം വരുമെനന്ന നിലയിൽ പ്രചിപ്പിക്കുന്ന ധാരണ തെറ്റാണ് ടെസ്റ്റ് പെർ മില്യൺ ദേശീയ തലത്തിൽ 77,054 ആണ്. കേരളത്തിലിത് 92,788 ആണ്….

Read More

അജയ് ദേവ്ഗണിന്റെ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺ അന്തരിച്ചു

ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺ അന്തരിച്ചു. അജയ് ദേവ്ഗൺ തന്നെയാണ് ട്വിറ്റർ വഴി ഇളയ സഹോദരന്റെ മരണവാർത്ത അറിയിച്ചത്. മരണകാരണം വ്യക്തമാക്കിയിട്ടില്ല   എന്റെ സഹോദരനെ നഷ്ടമായി. അവന്റെ വിയോഗം ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയം തകർത്തു. ആത്മാവിന് വേണ്ടി പ്രാർഥിക്കുന്നു. കൊവിഡ് കാലമായതിനാൽ പ്രാർഥന യോഗം ഉണ്ടായിരിക്കുന്നതല്ല എന്നും അജയ് ദേവ്ഗൺ ട്വീറ്റ് ചെയ്തു   രാജു ചാച്ച, സൺ ഓഫ് സർദാർ, ബ്ലാക്ക് മെയിൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനിൽ…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 13 ഹോട്ട്സ്പോട്ടുകൾ കൂടി; 17 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കുറ്റൂര്‍ (4, 5, 6), ആറന്മുള (9, 10), കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ (7), കിടങ്ങൂര്‍ (1, 14), തൃശൂര്‍ ജില്ലയിലെ കൊടകര (19), അന്തിക്കാട് (14), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (4, 6), അഗളി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ (9, 10), എളകമണ്‍ (7), മലപ്പുറം ജില്ലയിലെ വഴിക്കടവ് (19), എറണാകുളം ജില്ലയിലെ പിണ്ടിമന (6)…

Read More

അൺലോക്ക് പൂർണമായി ഒഴിവാക്കാനാകില്ല; സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ആലോചിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് നിലവിലെ സ്ഥിതിയിൽ അൺലോക്ക് പൂർണമായും ഒഴിവാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാഗ്രത പാലിച്ച് പോകണം. സ്‌കൂളുകൾ തുറക്കണമെന്നാണ് എല്ലാവരുടെയും താത്പര്യം. അതിന്റെ സമയമായോ എന്ന് ആലോചിക്കണം ഇത് വ്യാപന ഘട്ടമാണ്. അഞ്ചിലധികം പേർ കൂടരുതെന്നത് നിബന്ധനയാണ്. വീട്ടിനകത്ത് തന്നെ കഴിയണമെന്നത് ഒരു അഭ്യർഥനയാണ്. സൂപ്പർ മാർക്കറ്റുകളിലും വസ്ത്ര വ്യാപാര ശാലകളിലും കൊവിഡ് മാനദണ്ഡം പാലിക്കുന്നതായി കാണുന്നില്ല. അപകട സാധ്യത വർധിപ്പിക്കും. വാഹനത്തിൽ അഞ്ചിലേറെ പേർ പാടില്ലെന്നതാണ് ഉചിതം. പൊതുഗതാഗത സംവിധാനത്തിൽ നിയന്ത്രണം പരമാവധി പാലിക്കണം. ആരാധനാലയങ്ങളിൽ…

Read More

മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റ് ചെയ്യും; മൂന്ന് മാറ്റങ്ങളുമായി രാജസ്ഥാൻ റോയൽസ്

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. ടോസ് നേടിയ മുംബൈ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനമെടുത്തു. പോയിന്റ് ടേബിളിൽ ഒന്നാമത് എത്താനുള്ള ശ്രമമാണ് മുംബൈയുടേത്. അതേസമയം തുടർ തോൽവികളിൽ നിന്നുള്ള മോചനമാണ് രാജസ്ഥാൻ ലക്ഷ്യമിടുന്നത്.   നിലവിൽ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മുംബൈ. അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കി. നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രാജസ്ഥാൻ രണ്ട് ജയവും രണ്ട് തോൽവിയുമായി നിൽക്കുകയാണ്. അവസാന രണ്ട് മത്സരവും…

Read More

സ്‌കൂള്‍ ക്ലാസുകളില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ബന്ധമാക്കാനാവില്ല സുപ്രിംകോടതി

ന്യൂഡല്‍ഹി: ഒന്നു മുതല്‍ ആറ് വരെ ക്ലാസുകളില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ബന്ധമാക്കിയ ആന്ധ്ര പ്രദേശ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത ആന്ധ്ര ഹൈക്കോടതി വിധി റദ്ദാക്കാനാവില്ലെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. അതേസമയം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ കേള്‍ക്കാമെന്നും കോടതി സമ്മതിച്ചു. അടുത്ത ആഴ്ച കേസില്‍ വീണ്ടും വാദം കേള്‍ക്കും.   എല്ലാ സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നു മുതല്‍ ആറ് വരെ ക്ലാസുകളില്‍…

Read More

ട്രാക്ടര്‍ റാലി തടയാന്‍ ശ്രമിച്ച് ഹരിയാന പോലിസ്; 5000 മണിക്കൂര്‍ ആയാലും കാത്തിരിക്കുമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി അതിര്‍ത്തിയില്‍ തടയാന്‍ ഹരിയാന പോലിസ് ശ്രമം. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ ഉറച്ചുനിന്നതോടെ ഉപാധികളോടെ റാലി തുടരാന്‍ പോലിസ് അനുമതി നല്‍കി. ഹരിയാന ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമായിരുന്നു റാലി പോലിസ് തടഞ്ഞത്. പഞ്ചാബില്‍ നിന്ന് തുടങ്ങിയ റാലി ഇന്ന് ഉച്ചയ്ക്ക് ശേഷം ഹരിയാനയില്‍ പ്രവേശിക്കേണ്ടതായിരുന്നു. പഞ്ചാബ് ഹരിയാന അതിര്‍ത്തി പ്രദേശമായ സിര്‍സയിലെത്തിയപ്പോഴാണ് പോലിസ് തടഞ്ഞത്. ബാരിക്കേഡ് വച്ച് തടസം…

Read More

വയനാട്ടിൽ 135 പേര്‍ക്ക് കോവിഡ്; ·127 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ, 102 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് (06.10.20) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 102 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്. 127 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4249 ആയി. 3153 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1073 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 261 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More