സിറിയൻ നഗരമായ അൽബാബിൽ സ്‌ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. തിരക്കേറിയ ബസ് സ്റ്റേഷന് സമീപത്താണ് സ്‌ഫോടനമുണ്ടായത്. ട്രക്കിൽ നിറച്ച സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ നാൽപത് പേർക്ക് പരുക്കേറ്റു
തുർക്കിയുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് അൽബാബ്. വലിയ ട്രക്ക് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.