തമിഴ്‌നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർ മരിച്ചു. കടലൂരിലെ കാട്ടുമന്നാർകോവിലിലുള്ള പടക്കശാലയിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്
ഫാക്ടറി ഉടമയും അപകടത്തിൽ മരിച്ചു. സംഭവസ്ഥലത്ത് വെച്ച് അഞ്ച് പേരും ബാക്കിയുള്ളവർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. പടക്കനിർമാണ ശാല പൂർണമായും കത്തിനശിച്ചു. എത്രപേർ സംഭവസമയത്ത് ഇതിനുള്ളിലുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമല്ല
മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടകാരണം വ്യക്തമല്ല. ലൈസൻസോടു കൂടി പ്രവർത്തിക്കുന്ന ഫാക്ടറിയാണ് സ്‌ഫോടനത്തിൽ തകർന്നത്