മട്ടന്നൂർ നടുവനാട് നിടിയാഞ്ഞിരത്ത് വീടിനുള്ളിൽ സ്‌ഫോടനം. വീട്ടുടമ രാജേഷിന് പരുക്കേറ്റു. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അർധരാത്രിയിലാണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനം നടക്കുമ്പോൾ വീടിന് പുറത്തുണ്ടായിരുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിസരവാസികളെയാണ് പരുക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്‌ഫോടനത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പന്നിപ്പടക്കം നിർമിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.