അൺലോക്ക് പൂർണമായി ഒഴിവാക്കാനാകില്ല; സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ആലോചിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് നിലവിലെ സ്ഥിതിയിൽ അൺലോക്ക് പൂർണമായും ഒഴിവാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാഗ്രത പാലിച്ച് പോകണം. സ്‌കൂളുകൾ തുറക്കണമെന്നാണ് എല്ലാവരുടെയും താത്പര്യം. അതിന്റെ സമയമായോ എന്ന് ആലോചിക്കണം

ഇത് വ്യാപന ഘട്ടമാണ്. അഞ്ചിലധികം പേർ കൂടരുതെന്നത് നിബന്ധനയാണ്. വീട്ടിനകത്ത് തന്നെ കഴിയണമെന്നത് ഒരു അഭ്യർഥനയാണ്. സൂപ്പർ മാർക്കറ്റുകളിലും വസ്ത്ര വ്യാപാര ശാലകളിലും കൊവിഡ് മാനദണ്ഡം പാലിക്കുന്നതായി കാണുന്നില്ല. അപകട സാധ്യത വർധിപ്പിക്കും.

വാഹനത്തിൽ അഞ്ചിലേറെ പേർ പാടില്ലെന്നതാണ് ഉചിതം. പൊതുഗതാഗത സംവിധാനത്തിൽ നിയന്ത്രണം പരമാവധി പാലിക്കണം. ആരാധനാലയങ്ങളിൽ 20 പേർക്കാണ് പ്രവേശനം. കെട്ടിടം, റോഡ് നിർമാണം തുടങ്ങിയ ജോലികൾക്ക് അത്യാവശ്യം ജീവനക്കാർ മാത്രമേ പാടുള്ളു.