സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകൾക്ക് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ

സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകൾക്ക് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാകണം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് വാഹനങ്ങളും സ്ഥാപനങ്ങളും അണുവിമുക്തമാക്കണം

ഒരു സമയത്ത് വാഹനത്തിൽ പഠിക്കുന്നയാളും പഠിപ്പിക്കുന്നയാളും ഉൾപ്പെടെ രണ്ട് പേർ മാത്രമേ പാടുള്ളൂ. ഓരോരുത്തരെയും പരിശീലിപ്പിച്ച ശേഷം വാഹനം അണുവിമുക്തമാക്കണം. ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുന്നതോടെ അപേക്ഷ കിട്ടുന്നതനുസരിച്ച് ലൈസൻസ് നൽകി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.