സംസ്ഥാനത്തെ ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ പുതിയ സമയക്രമീകരണം ഏർപ്പെടുത്തിയ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം
0,1,2,3 നമ്പറുകളിൽ അക്കൗണ്ടുകളിൽ അവസാനിക്കുന്നവർക്ക് രാവിലെ പത്ത് മണി മുതൽ 12 മണി വരെയാണ് സന്ദർശന സമയം. 4,5,6,7, എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുള്ളവർക്ക് 12 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്
8,9 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് രണ്ടര മുതൽ നാല് മണി വരെയാണ് സമയം. വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് ബാങ്ക് ഇടപാടുകൾക്കും ഈ നിയന്ത്രണം ബാധകമല്ല. അടുത്ത മാസം ഒമ്പത് വരെയാണ് പുതിയ നിയന്ത്രണങ്ങൾ