ധോണിക്ക് പിന്നാലെ; സുരേഷ് റെയ്‌നയും വിരമിക്കൽ പ്രഖ്യാപിച്ചു

എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റൊരു ഇന്ത്യൻ താരമായ സുരേഷ് റെയ്‌നയും വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ വഴിയാണ് റെയ്‌നയും തന്റെ വിരമിക്കൽ അറിയിച്ചത്. 33കാരനായ റെയ്‌ന ഇന്ത്യക്ക് വേണ്ടി 226 ഏകദിനങ്ങളിൽ ക്യാപ് അണിഞ്ഞിട്ടുണ്ട്. 5615 റൺസാണ് അദ്ദേഹം നേടിയത്. ഇതിൽ 5 സെഞ്ച്വറിയും 36 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ടെസ്റ്റിൽ 19 മത്സരങ്ങളിൽ നിന്നായി 768 റൺസും നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും ഏഴ് അർധ സെഞ്ച്വറിയും സ്വന്തമാക്കി….

Read More

മണിപ്പൂരില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടി

ഇംഫാല്‍: മണിപ്പൂരിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മറ്റുള്ള സംസ്ഥാനങ്ങളോടൊപ്പം മണിപ്പൂരിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് ലോക്ക് ഡൗണ്‍ ആഗസ്റ്റ് 31വരെ നീട്ടാനുള്ള തീരുമാനം. നിയന്ത്രണത്തില്‍ നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തുനിന്ന് പുറത്തേക്ക് പോയിട്ടില്ലാത്തവര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് നിയന്ത്രിക്കേണ്ട മേഖലകള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ബീരെന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ കാബിനറ്റ് മന്ത്രിമാരുടെ യോഗം…

Read More

നന്ദി ധോണി, ലോകകപ്പ് നേടി തന്നതിന്, തോൽക്കാതിരിക്കാൻ പഠിപ്പിച്ചതിന്; ഞങ്ങളെ രസിപ്പിച്ചതിന്

‘ഇത്രയും കാലം നൽകിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദി. ഇന്ന് 7.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കണം’. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് മഹേന്ദ്ര സിംഗ് ധോണി നൽകിയ ക്യാപ്ഷൻ ഇതായിരുന്നു. ക്യാപ്റ്റൻ കൂൾ, തന്റെ വിരമിക്കലും കൂളായി ആരാധകരെ അറിയിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ മഹത്തായ ഒരു കാലഘട്ടത്തെ വർണാഭമാക്കി കൊണ്ട് തല എന്ന് ആരാധകർ വിളിക്കുന്ന ധോണി രാജ്യാന്തര ക്രിക്കറ്റിനോട് വിട പറഞ്ഞിരിക്കുന്നു. 2004 ഡിസംബർ 23ന് ബംഗ്ലാദേശിനെതിരെ ആരംഭിച്ച ക്രിക്കറ്റ് കരിയർ ഏതാണ്ട്…

Read More

വയനാട്ടിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (അപ്പാട് ടൗണും, ടൗണിന്റെ 200 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും) മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഡിവിഷന്‍ 16 (പുതിയിടം),പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12(കേളക്കവല),പനമരം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 23 (കെല്ലൂര്‍) എന്നിവ കണ്ടെയ്ന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Read More

എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാം വീഡിയോ വഴിയാണ് ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയെ രണ്ട് ലോകകപ്പുകളിൽ നയിച്ച താരമാണ്. 2011 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്തു. 2019 ലോകകപ്പിന് ശേഷം ധോണിക്ക് ടീമിൽ ഇടം ലഭിച്ചിരുന്നില്ല. ഇതിനിടയിൽ അദ്ദേഹത്തിന്റെ വിരമിക്കൽ സംബന്ധിച്ച് വാർത്തകൾ വന്നിരുന്നുവെങ്കിലും ബിസിസിഐയും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും നിഷേധിക്കുകയായിരുന്നു. ഐപിഎൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന്…

Read More

കണ്ണൂർ പയ്യാവൂരിൽ മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു

മദ്യലഹരിയില്‍ അച്ഛന്‍ മകനെ കുത്തി കൊലപ്പെടുത്തി . കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരാണ് ക്രൂരത നടന്നത് . പയ്യാവൂര്‍ ഉപ്പ് പടന്ന സ്വദേശി ഷാരോണ്‍ ആണ് മരിച്ചത്. സംഭവത്തില്‍ അച്ഛന്‍ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു . മദ്യപിച്ച്‌ വീട്ടിലെത്തിയ സജി മകനുമായി വഴക്കിട്ടിരുന്നു . ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ മകനെ കുത്തി കൊലപ്പെടുത്തിയത് . കുത്തേറ്റ് വീണ ഷാരോണിനെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു . എന്നാല്‍ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും…

Read More

ഓണത്തിന് കര്‍ണാടകത്തിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും

കോഴിക്കോട്: സംസ്ഥാനത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കും അവിടങ്ങളിൽ നിന്ന് തിരിച്ചും ഓണത്തിന് പ്രത്യേക സർവീസുകൾ നടത്തുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ. കെ ശശീന്ദ്രൻ അറിയിച്ചു. റിസർവേഷൻ സൗകര്യത്തോടു കൂടിയുള്ള ഈ സർവീസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും. കോഴിക്കോട് വഴിയും പാലക്കാട് വഴിയും സർവീസ് ഉണ്ടാകും. ഈ സർവീസുകൾക്ക് 10 ശതമാനം അധിക നിരക്ക് ഉൾപ്പെടെ എൻഡ് ടു എൻഡ് യാത്രാനിരക്കിലുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി ഇന്നു മുതൽ ലഭ്യമാകും എല്ലാ യാത്രക്കാരും കോവിഡ്…

Read More

പുതുതായി 20 ഹോട്ട് സ്‌പോട്ടുകൾ, 12 പ്രദേശങ്ങളെ ഒഴിവാക്കി; ആകെ ഹോട്ട് സ്‌പോട്ടുകൾ 562

സംസ്ഥാനത്ത് പുതുതായി 20 ഹോട്ട് സ്‌പോട്ടുകൾ കൂടി നിലവിൽ വന്നു. തിരുവന്തപുരം ജില്ലയിലെ വെമ്പായം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15, 21), കരവാരം (സബ് വാര്‍ഡ് 6), തിരുപുറം (2, 3), മാണിക്കല്‍ (18, 19, 20), മടവൂര്‍ (15), പുല്ലമ്പാറ (3, 11, 12, 15), പാങ്ങോട് (10), തൃശൂര്‍ ജില്ലയിലെ മുല്ലശേരി (4), കടങ്ങോട് (11), പാഞ്ഞാള്‍ (11), ഇടുക്കി ജില്ലയിലെ പീരുമേട് (9), വാത്തിക്കുടി (13), ഇടവെട്ടി (സബ് വാര്‍ഡ് 11), പാലക്കാട്…

Read More

സുൽത്താൻബത്തേരിയിൽ സ്ത്രീയടക്കം മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സുൽത്താൻബത്തേരി: സുൽത്താൻബത്തേരിയിൽ സ്ത്രീയടക്കം മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോയമ്പത്തൂരിൽ നിന്നും വന്ന കുപ്പാടി സ്വദേശിയായ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത് . ഇവർ ക്വാറൻറീനിൽ കഴിഞ്ഞുവരികയായിരുന്നു. ബാംഗ്ലൂരിൽ നിന്നും കഴിഞ്ഞദിവസം മുത്തങ്ങ വഴി എത്തി ബത്തേരിയിൽ ക്വാറൻ്റിനിൽ കഴിഞ്ഞിരുന്ന ആൾക്കാണ് മറ്റൊരു പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ ആൻ്റിജൻ ടെസ്റ്റിൽ 40 കാരനും കോവിഡ് പോസിറ്റീവ് കണ്ടെത്തിയിട്ടുണ്ട് . എന്നാൽ ഇവർക്കൊന്നും സമ്പർക്കം ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യ വകുപ്പ്…

Read More

തലക്കാവേരി മണ്ണിടിച്ചിൽ; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ മൂന്നായി

തലക്കാവേരി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി. ഇതോടെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം മൂന്നായി. ഇനി രണ്ടുപേരെയാണ് കണ്ടെത്താനുള്ളത്. കാവേരി നദിയുടെ ഉത്ഭവ സ്ഥാനമാണിത്. ബ്രഹ്മഗിരി മലനിരകകളിലെ ക്ഷേത്രത്തിന് 200 മീറ്റര്‍ മാറിയാണ് മണ്ണിടിച്ചിലുണ്ടായത്. പൂജാരിമാരും ജീവനക്കാരും ഉള്‍പ്പടെ ഏഴ് പേരെയായിരുന്നു കാണാതായത്. ഇവര്‍ താമസിച്ചിരുന്ന രണ്ട് വീടുകളും മണ്ണിനടിയിലായി.

Read More