സുൽത്താൻബത്തേരി: സുൽത്താൻബത്തേരിയിൽ സ്ത്രീയടക്കം മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി
ആരോഗ്യവകുപ്പ് അറിയിച്ചു.
കോയമ്പത്തൂരിൽ നിന്നും വന്ന കുപ്പാടി സ്വദേശിയായ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത് .
ഇവർ ക്വാറൻറീനിൽ കഴിഞ്ഞുവരികയായിരുന്നു. ബാംഗ്ലൂരിൽ നിന്നും കഴിഞ്ഞദിവസം മുത്തങ്ങ വഴി എത്തി ബത്തേരിയിൽ ക്വാറൻ്റിനിൽ കഴിഞ്ഞിരുന്ന ആൾക്കാണ് മറ്റൊരു പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ ആൻ്റിജൻ ടെസ്റ്റിൽ 40 കാരനും കോവിഡ് പോസിറ്റീവ് കണ്ടെത്തിയിട്ടുണ്ട് .
എന്നാൽ ഇവർക്കൊന്നും സമ്പർക്കം ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
The Best Online Portal in Malayalam