സുരേഷ്‌ഗോപി എംപിയ്ക്ക് തിരഞ്ഞെടുപ്പ് കുട്ടികളിയാണെന്ന് തൃശൂർ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ്. സുരേഷ്‌ഗോപി പലസ്ഥലങ്ങളിലായി വോട്ടു ചേർക്കുന്നതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാർ വാങ്ങിയപ്പോൾ സുരേഷ് ഗോപി പോണ്ടിച്ചേരിക്കാരനായിരുന്നു, ലോക്സഭയിൽ മത്സരിച്ചപ്പോൾ തൃശൂർക്കാരനായി തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും തിരുവനന്തപുരത്തുകാരനായി,നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഗുരുവായൂർകാരനായി… ബിജെപി ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതുണ്ട്. പുതിയ കാലഘട്ടത്തിൽ തെറ്റായ സന്ദേശമാണ് ഇത് നൽകുന്നതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലേക്ക് വോട്ട് മാറ്റിയ സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് തിരുവനന്തപുരത്തായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരേഷ് ഗോപി വോട്ട് ഗുരുവായൂർ മണ്ഡലത്തിലേക്ക് മാറ്റി.ഫോം 8 പ്രകാരം അപേക്ഷ നൽകിയാണ് വോട്ട് മാറ്റം. ഗുരുവായൂരിലെ സുരേഷ് ഗോപിയുടെ ഫ്ലാറ്റിന്റെ അഡ്രസ്സാണ് ഇതിനായി നൽകിയിരിക്കുന്നത്.
‘കാർ വാങ്ങിയപ്പോൾ പോണ്ടിച്ചേരിക്കാരൻ,പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ തൃശൂർക്കാരനായി; സുരേഷ്ഗോപിയ്ക്ക് തിരഞ്ഞെടുപ്പ് കുട്ടിക്കളി, ജോസഫ് ടാജറ്റ്







