മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാം വീഡിയോ വഴിയാണ് ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയെ രണ്ട് ലോകകപ്പുകളിൽ നയിച്ച താരമാണ്. 2011 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്തു.
2019 ലോകകപ്പിന് ശേഷം ധോണിക്ക് ടീമിൽ ഇടം ലഭിച്ചിരുന്നില്ല. ഇതിനിടയിൽ അദ്ദേഹത്തിന്റെ വിരമിക്കൽ സംബന്ധിച്ച് വാർത്തകൾ വന്നിരുന്നുവെങ്കിലും ബിസിസിഐയും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും നിഷേധിക്കുകയായിരുന്നു. ഐപിഎൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ധോണി പ്രഖ്യാപിക്കുന്നത്.