സ്പാനിഷ് ഫുട്‌ബോൾ ഇതിഹാസവും ഗോൾ കീപ്പറുമായ ഐകർ കസിയസ് വിരമിച്ചു. ഇന്നാണ് താരം ഔദ്യോഗികമായി തന്റെ വിരമിക്കൽ അറിയിച്ചത്. തന്റെ ക്ലബ്ബായ പോർട്ടോ കിരീട നേട്ടത്തോടെ സീസൺ അവസാനിപ്പിച്ചതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. സീസൺ മധ്യത്തിൽ വെച്ച് കസിയസിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇതിന് ശേഷം താരം കളിക്കളത്തിൽ ഇറങ്ങിയിട്ടില്ല
39കാരനായ കസിയസ് കഴിഞ്ഞ അഞ്ച് വർഷമായി പോർച്ചുഗീസ് ഫുട്‌ബോൾ ക്ലബ്ബായ പോർട്ടോക്ക് വേണ്ടിയാണ് കളിക്കുന്നത്. ക്ലബ്ബിനൊപ്പം നാല് കിരീടങ്ങൾ സ്വന്തമാക്കാനും താരത്തിന് സാധിച്ചു.
റയൽ മാഡ്രിഡിനൊപ്പം അഞ്ച് ലാലീഗ കിരീടവും രണ്ട് ചാമ്പ്യൻസ് ലീഗും കസിയസ് സ്വന്തമാക്കിയിട്ടുണ്ട്. 25 വർഷത്തോളം അദ്ദേഹം റയൽ മാഡ്രിഡിന്റെ ഭാഗമായിരുന്നു. സ്പാനിഷ് ദേശീയ ടീം ഗോൾ കീപ്പറായ കസിയസ് ലോകകപ്പ്, യൂറോ കപ്പ് എന്നിവയും നേടിയിട്ടുണ്ട്.