ബാലതാരമായി സിനിമയിലെത്തിയ താരമാണ് ബേബി നയന്‍താര. കിലുക്കം കിലുകിലുക്കമായിരുന്നു ബേബി നയന്‍താരയുടെ ആദ്യ സിനിമ. 2006 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായെത്തി. സിനിമാ അഭിനയം തന്‍റെ പഠനത്തിന് ഒരു തടസ്സവുമുണ്ടാക്കിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.
പ്ലസ്ടു പരീക്ഷയില്‍ നയന്‍താര ചക്രവര്‍ത്തി ഫുള്‍ എപ്ലസ് നേടിയതിന്‍റെ സന്തോഷത്തിലാണ് ഇപ്പോള്‍ ആരാധകര്‍. 94.2 ശതമാനം മാര്‍ക്കോടെയാണ് നയന്‍താര പ്ലസ്ടു പൂര്‍ത്തിയാക്കിയിരിക്കുന്നത്. തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലായിരുന്നു നയന്‍താര പഠിച്ചത്. കൊമേഴ്‍സ് ആയിരുന്നു നയന്‍താരയുടെ പഠനവിഷയം.
മലയാളത്തിലും തമിഴിലുമെല്ലാമായി 30 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് നയന്‍താര