ഹോപ് വിക്ഷേപണം ജൂലൈ 20- 22ലേക്ക് നിശ്ചയിച്ച് യു എ ഇ

അബുദബി: പ്രതികൂല കാലാവസ്ഥ കാരണം ചൊവ്വാ പര്യവേക്ഷണ ദൗത്യമായ ഹോപ് പ്രോബ് ഈ മാസം 20 മുതല്‍ 22 വരെയുള്ള തിയ്യതികളിലേക്ക് മാറ്റി നിശ്ചയിച്ച് യു എ ഇ. വരുംദിവസങ്ങളിലെ കാറ്റും മഴയും അവലംബിച്ചായിരിക്കും വിക്ഷേപണമുണ്ടാകുക.

വിക്ഷേപണം നടക്കുന്ന ടാനിഗാഷിമ ദ്വീപില്‍ വരും ദിവസങ്ങളിലും ഇടിയും മേഘാവൃതമാകലും അസ്ഥിര കാലാവസ്ഥയുമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് മൂന്നാമത്തെ തവണയാണ് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദൗത്യം മാറ്റിവെക്കുന്നത്.

അടുത്തയാഴ്ച അനുകൂല കാലാവസ്ഥയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ കഴിഞ്ഞ ബുധനാഴ്ച വിക്ഷേപിക്കാനായിരുന്നു തീരുമാനിച്ചത്. ഇത് പിന്നീട് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.