സുശാന്ത് സിംഗ് രാജ്പുത് ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞെങ്കിലും പ്രിയ താരത്തിന്‍റെ ഓര്‍മയിലാണ് നാട്. സുശാന്തിന്‍റെ ഓര്‍മക്കായി ബിഹാറിലെ പൂര്‍ണ്ണിയ ടൌണിലുള്ള റോഡിന് താരത്തിന്‍റെ പേര് നല്‍കിയിരിക്കുകയാണെന്ന് ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പൂര്‍ണ്ണിയയിലെ മധുബനി-മാതാ ചൌക്കിലുള്ള റോഡിനാണ് താരത്തിന്‍റെ പേര് നല്‍കിയിരിക്കുന്നത്. മറഞ്ഞുപോയെങ്കിലും സുശാന്തിനെ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്ന് മേയര്‍ സവിത ദേവി പറഞ്ഞു. ഒപ്പം സുശാന്തിന്‍റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മേയര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. റോഡിന് സുശാന്ത് സിംഗിന്‍റെ പേര് നല്‍കുന്ന ചടങ്ങിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.