അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ:അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. അദ്ധേഹത്തെ മുംബൈയിലെ നാനാവതി ഹോസ്്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഗ് ബി തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബാംഗങ്ങളുടെസ്രവം പരിശോധനക്കായ് എടുത്തിട്ടുണ്ട്. ഇവരുടെ ഫലങ്ങൾ നാളെ അറിയാനാകും. പത്തു ദിവസത്തിനിടെ താനുമായി സംബർക്കത്തിലേർപ്പെട്ടവർ പരിശോധനക്ക് വിധേയമാവണമെന്ന് ബച്ചൻ ടിറ്ററിലൂടെ പറഞ്ഞു.

Read More

സുൽത്താൻ ബത്തേരി നഗരം ഭീതിയിൽ; അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ക്വാറന്റൈയിനിൽ പ്രവേശിക്കേണ്ടയാളുകൾ ടൗണുകളിലൂടെ ചുറ്റിയടിക്കുന്നു

സുൽത്താൻ ബത്തേരി : അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വയനാട് അതിർത്തിയായ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കടന്നുവരുന്ന ആളുകൾ നേരെ ക്വാറന്റൈയിനിൽ പ്രവേശിക്കുന്നതിന് മുമ്പ് അതിർത്തി പട്ടണങ്ങളിലൂടെ കറങ്ങി നടക്കുന്നതായി അറിയുന്നു. അതിർത്തി കടന്നുവരുന്ന വാഹനങ്ങൾ ഏത് ജില്ലയിലേക്കാണോ പോകേണ്ടത് അവിടേക്ക് നേരെ പോയി ക്വാറന്റൈയിനിൽ കഴിയണം വഴിക്ക് എവിടെയും നിർത്താൻ പാടില്ല. എന്നാൽ ഇന്ന് മുത്തങ്ങവഴി വരുകയും പോലീസ് സ്റ്റിക്കർ പതിക്കുകയും ചെയ്ത ഒരു വാഹനത്തിലുള്ളവരാണ് നായ്‌ക്കെട്ടിയലെ കടകളിൽ കയറിയിറങ്ങിയത്. ബീനാച്ചിയിലെ ഒരു…

Read More

സ്വർണ്ണക്കടത്ത് ; ഒളിവിൽ പോയ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയിൽ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌ന സുരേഷ് പിടിയിലായി. ബംഗളൂരുവില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. കുടുംബത്തോടൊപ്പമാണ് സ്വപ്നയെ എന്‍ ഐ എ സംഘം കസ്റ്റഡിയിലെടുത്തത്. സ്വപ്നയെ നാളെ കൊച്ചിയില്‍ എത്തിക്കും. കൂട്ടുപ്രതിയായ സന്ദീപും കസ്റ്റഡിയിലായതായി സൂചനയുണ്ട്. ഇതില്‍ സ്ഥിരീകരണമായിട്ടില്ല സ്വര്‍ണക്കടത്ത് കേസ് പുറത്തായതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കാണ് സ്വപ്‌ന എത്തിയത്. ഇവിടെ നിന്നാണ് ബംഗളൂരുവിലേക്ക് കടന്നത്. സ്വപ്‌ന ഇന്നലെ ഉച്ചയോടെയാണ് സ്വപ്‌ന ബംഗളൂരുവില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ബംഗളൂരുവില്‍ നിന്ന് ഇവര്‍ ആരെയോ സഹായത്തിനായി ബന്ധപ്പെട്ടിരുന്നു….

Read More

സുൽത്താൻ ബത്തേരിയിലെ ഫെയർലാന്റ്, തൊടുവട്ടി വാർഡുകളെ കണ്ടെയ്മെൻ്റ് സോണിൽ നിന്നും ഒഴിവാക്കി

സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരിയെ കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി മൈക്രോ കണ്ടൈൻമെന്റ് സോൺ ആക്കി ജില്ല കലക്ടർ പ്രഖ്യാപിച്ചു.കോവിഡ് ബാധിതൻ സന്ദർശിച്ച ഹോട്ടലും മൊബൈൽ ഷോപ്പ് പരിസരത്തു മാത്രമാണ് നാളെ മുതൽ നിയന്ത്രണം ഉണ്ടാവുക. ഫെയർലാന്റ്, തൊടുവട്ടി വാർഡുകളെ പൂർണമായും ഒഴിവാക്കി.

Read More

വയനാട്ടിൽ വനം വകുപ്പ് ഉദ്യാഗസ്ഥരെ നാട്ടുകാർ മണിക്കൂറുകളോളം തടഞ്ഞു വെച്ചു.സംഭവം സുൽത്താൻ ബത്തേരിയിലെ മുണ്ടകൊല്ലിയിൽ

സുൽത്താൻ ബത്തേരി:കാട്ടാന വീണ്ടും കർഷകരുടെ കൃഷിയിടത്തിലിറങ്ങിയതുമായി ബന്ധപ്പെട്ട് സ്ഥലത്ത് എത്തിയ വനപാലകരെ മണിക്കൂറുകളോളം നാട്ടുകാർ തടഞ്ഞു വെച്ചു. കഴിഞ്ഞ ദിവസം കാട്ടാനകൾ വീണ്ടും കൃഷിയിടത്തിലിറങ്ങിയതോടെയാണ് രോക്ഷാകുലരായ കർഷകർ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചത്. നീണ്ട മണിക്കൂറുകൾക്ക് ശേഷം വിവിധ സംഘടന നേതാക്കളും കർഷിക സമിതി നേതാക്കളും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെതുടർന്ന് വന്യമൃഗശല്യത്തിന് അടിയന്തിര പരിഹാരം കാണുമെന്ന് വനം വകുപ്പ് നൽകിയ ഉറപ്പിൻമേലാണ് മുത്തങ്ങ റെയിഞ്ചർ, തോട്ടാമൂല ഡെപ്യുട്ടി റെയിഞ്ചർ എന്നിവരങ്ങുന്ന വനപാലക സംഘത്തെ വിട്ടയച്ചത്. രൂക്ഷമായ കാട്ടാന…

Read More

കേരളത്തിൽ സൂപ്പർ സ്പ്രെഡ് ആയിക്കഴിഞ്ഞു; മുഖ്യമന്ത്രി

സംസ്ഥാനം അതീവ ഗൗരവമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ സൂപ്പർ സ്‌പ്രെഡ് ആയിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിന കൊവിഡ് കേസുകൾ നാനൂറിലേറെ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സൂപ്പർ സ്‌പ്രെഡ് എന്നത് സമൂഹ വ്യാപനത്തിന്റെ തൊട്ടുമുമ്പുള്ള അവസ്ഥയാണ്. ഇനി വരാനിരിക്കുന്ന സമൂഹ വ്യാപനമാണ്. അതിലേക്ക് പോകാതെ പിടിച്ചുനിർത്താൻ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ല്ലൊവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 488 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്കത്തിലൂടെയുള്ള രോഗ ബാധ വർധിച്ചുവരികയാണ്….

Read More

അരിമ്പൂരിൽ മൃതദേഹം സംസ്‌കരിച്ചത് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ; പരിശോധനാ ഫലം വരും മുമ്പേ മൃതദേഹം വിട്ടുനൽകിയത് ചട്ടലംഘനം; അന്വേഷണത്തിന് ഉത്തരവ്

തൃശൂർ അരിമ്പൂരിൽ കുഴഞ്ഞു വീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. കൊവിഡ് ഉണ്ടെന്ന് അറിയാതിരുന്നതിനാൽ വത്സലയുടെ മൃതദേഹം സംസ്‌കരിച്ചത് കൊവിഡ് പ്രൊട്ടോക്കോൾ പാലിക്കാതെയാണ്. സ്രവ പരിശോധനാ ഫലം വരും മുമ്പേ തന്നെ ആശുപത്രി അധികൃതർ മൃതദേഹം വിട്ടു നൽകിയിരുന്നു. ഇത്തരത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത് ചട്ടലംഘനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഫൊറൻസിക് എച്ച്ഒഡിക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി കൈക്കൊള്ളുമെന്ന്…

Read More

കൊവിഡ്: ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 234 പേർക്ക്

കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള രോഗ ബാധ വർധിച്ചുവരികയാണ്. ഇന്ന് മാത്രം 234 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 69 പേരിൽ 46 പേർക്കും രോഗബാധയേറ്റത് സമ്പർക്കത്തിലൂടെയാണ്. പതിനൊന്ന് പേരുടെ രോഗബാധ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഏറ്റവുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ആലപ്പുഴയിൽ 51 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയേറ്റിരിക്കുന്നത്. 87 പേർക്കാണ് ഇന്ന് മാത്രം ആലപ്പുഴയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച 51 പേരിൽ 27 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 54 പേർക്ക്…

Read More

വയനാട്ടില്‍ 11 പേർക്കുകൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. മൂന്ന് പേര്‍ വിദേശത്ത് നിന്നും ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. രോഗം സ്ഥിരീകരിച്ചവര്‍: ജൂണ്‍ 21 ന് ഷാര്‍ജയില്‍ നിന്നെത്തിയ വെള്ളമുണ്ട സ്വദേശി (27 വയസ്സ്), ജൂണ്‍ 25 ന് ഖത്തറില്‍ നിന്നെത്തിയ തലപ്പുഴ സ്വദേശി (33), ജൂലൈ എട്ടിന് ബാംഗ്ലൂരില്‍ നിന്നു മുത്തങ്ങ വഴിയെത്തിയ വരദൂര്‍ കണിയാമ്പറ്റ സ്വദേശി (23),…

Read More

അകലാതെ ആശങ്ക ; സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്നു രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തു നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 76 പേർ. സമ്പർക്കം വഴി 234 പേർക്കാണ് രോഗം. ആരോഗ്യപ്രവർത്തകർ 2, ഐടിബിപി 2, ബിഎസ്എഫ് 2, ബിഎസ്‌സി 4 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്ക്. 24 മണിക്കൂറിനകം 12104 സാമ്പിളുകള്‍ പരിശോധിച്ചു. 182050 പേര്‍ നിരീക്ഷണത്തിലുണ്ട്. 3694…

Read More