സുൽത്താൻ ബത്തേരി, നെന്മേനി മേഖലകളിൽ ഇന്ന് കോവിഡ് പോസ്റ്റീവായത് 33 പേർക്ക്;സുൽത്താൻ ബത്തേരി ടൗൺ പ്രദേശങ്ങൾ നാളെ മുതൽ കണ്ടയ്ൻമെൻ്റ് സോണിൽ

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി, നെന്മേനി മേഖലകളിലായി ബുധനാഴ്ച കൊവിഡ് 19 പോസ്റ്റീവായത് 33 പേർക്കാണ്. ഇതിൽ ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ ചൊവ്വാഴ്ച രണ്ട് പേർക്കും, ബുധനാഴ്ച 12 പേർക്കുമാണ് ആന്റിജൻ പോസ്റ്റീവായത്. രണ്ട് ദിവസങ്ങളിൽ ചെതലയം എഫ് എച്ച് സി്ക്കുകീഴിൽ 160-ാളം പേരെയാണ് ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയത്. കൊവിഡ് 19 പോസറ്റീവ് ആയഎല്ലവർക്കും സമ്പർക്കം വഴിയാണ് രോഗം പടർന്നിരിക്കുന്നത്.

നെന്മേനിയിൽ ചുള്ളിയോട് പിഎച്ച്‌സിക്ക് കീഴിൽ 21 പേർക്കും കൊവിഡ് 19 പോസറ്റീവായി. ഇതിൽ രണ്ട് ദിവസം മുമ്പ് ആർടിപിസിആർ ടെസ്റ്റിന് വിധേയമായ 19 പേർക്കും ഇന്ന് ആന്റിജൻ ടെസ്റ്റ് നടത്തിയ 70 പേരിൽ രണ്ട് പേർക്കുമാണ് കൊവിഡ് പോസ്റ്റീവായിരിക്കുന്നത്. ഇവർക്കും സമ്പർക്കം വഴിയാണ് രോഗം പടർന്നിരിക്കുന്നത്. ഇതോടെ ഈ മേഖലകളിൽ കടത്തുനിയന്ത്രണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് 19 പോസറ്റീവ് ആയവരുമായി പ്രാഥമികസമ്പർക്കത്തിലൂള്ളവരെകണ്ടത്തി അടുത്തദിവസങ്ങളിൽ ആന്റിജൻ പരിശോധനയക്ക് വിധേയമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.