സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് ആരോഗ്യവകുപ്പിന്‍റെ പുതിയ മാര്‍ഗരേഖ

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോഗ പ​രി​ശോ​ധ​ന​യ്ക്ക് ആ​രോ​ഗ്യ വ​കു​പ്പ് പു​തി​യ മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. ജ​ല​ദോ​ഷ​പ്പ​നി​ക്കാ​ര്‍​ക്ക് അ​ഞ്ചു ദി​വ​സ​ത്തി​നുള്ളില്‍ ആ​ന്‍റി​ജ​ന്‍ പരിശോധന ന​ട​ത്തും. ശ്വാ​സ​കോ​ശ രോ​ഗ​മു​ള്ള​വ​ര്‍​ക്ക് എ​ത്ര​യും വേ​ഗം പി​സി​ആ​ര്‍ ടെസ്റ്റ് ന​ട​ത്തും.

മുന്‍പ് ജ​ല​ദോ​ഷ​പ്പ​നി​യു​മാ​യി എ​ത്തു​ന്ന എ​ല്ലാ​വ​രി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നി​ല്ല. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രെ മാ​ത്ര​മാ​ണു പ​രി​ശോ​ധി​ച്ചി​രു​ന്ന​ത്. എന്നാല്‍ ഇ​നി രോ​ഗം ബാ​ധി​ച്ചു അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ ആ​ണെ​ങ്കി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.

ഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്ക് ഇ​നി ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ത​ന്നെ നടത്തും. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍​നി​ന്ന് ഏ​തെ​ങ്കി​ലും തരത്തിലുള്ള രോ​ഗം ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേടുന്നവര്‍ക്ക് അ​ഡ്മി​ഷ​നു മു​ന്‍​പ് ത​ന്നെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​മു​ണ്ടോ എന്ന് സ്ഥിരീകരിക്കും. പ്രാഥമിക സമ്ബര്‍ക്കത്തില്‍ ഉ​ള്ള എ​ല്ലാ ആ​ളു​ക​ള്‍​ക്കും എ​ട്ടാം ദി​വ​സം മു​ത​ല്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തും.