കോഴിക്കോട്: നഗരത്തിലെ പ്രധാന മാര്‍ക്കറ്റായ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. 801 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 111 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് നഗരം.
സെന്‍ട്രല്‍ മാര്‍ക്കറ്റിന് പുറമെ വി.എച്ച്.എസ്.സി പയ്യാനക്കല്‍ വെച്ച് നടത്തിയ പരിശോധനയില്‍ 20 പേര്‍ക്കും വെള്ളയില്‍ കച്ചേരിപ്പടി ഗവണ്‍മെന്റ് സ്കൂളില്‍ നടത്തിയ പരിശോധയില്‍ എട്ടുപേര്‍ക്കും വെസ്റ്റ് ഹില്‍ അനാഥ മന്ദിരത്തില്‍ വെച്ച് നടത്തിയ പരിശോധയില്‍ അഞ്ചുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ നഗരത്തില്‍ മാത്രം 144 പേര്‍ക്കാണ് ഉച്ചയോടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
സെന്‍ട്രല്‍ മാര്‍ക്കറ്റിലെ രോഗ വ്യാപന സാധ്യത മുന്‍ നിര്‍ത്തി നിയന്ത്രണ വിധേയമായിട്ടായിരുന്നു ഇപ്പോള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം. എന്നിട്ട് പോലും ഇത്രയധികം പേര്‍ക്ക് രോഗം ബാധിച്ചതാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.