ഷാർജ പോലീസ് ജനറൽ ഡയറക്ടറേറ്റിന്റെ മയക്കുമരുന്ന് വിരുദ്ധ വകുപ്പിന് ലഭിച്ച സൂചന പ്രകാരം ഷാർജ പോലീസിൻ്റെ ‘7/7’ വിഭാഗം പ്രവർത്തനം ആരംഭിക്കുകയും ദ്രാവക ക്രിസ്റ്റൽ മെത്ത് ഉൾപ്പെടെയുള്ള അനധികൃത മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു.
രാജ്യത്ത് മയക്കുമരുന്ന് കടത്താനും പ്രോത്സാഹിപ്പിക്കാനും സംഘം സംഘടിത ശൃംഖല തീർത്ത് പ്രവർത്തിക്കുകയായിരുന്നു എന്നും അവരെ ചരക്ക് സ്വീകരിക്കുന്നതിനിടെ പിടികൂടുകയായിരുന്നു എന്നും ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സെരി അൽ ഷംസി പത്രസമ്മേളനത്തിൽ പറഞ്ഞു.
വിമാനത്താവളവും ഒരു തുറമുഖവും കേന്ദ്രീകരിച്ച്
മയക്കുമരുന്ന് വിരുദ്ധ വകുപ്പ് സംഘങ്ങൾ രൂപീകരിച്ച് നടത്തിയ തീവ്രമായ അന്വേഷണത്തെ തുടർന്ന് മയക്ക് മരുന്ന് സംഘത്തിലെ ഒരാളെ രാജ്യത്ത് വന്നിറങ്ങിയ ഉടൻ തന്നെ വിമാനത്താവളത്തിൽ നിന്ന് ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. അയാളിൽ നിന്നും കിട്ടിയ വിവരങ്ങളനുസരിച്ച് അയൽരാജ്യങ്ങളിലൊന്നിൽ നിന്ന് മയക്ക് മരുന്നുമായി വരുന്ന ഒരു സമുദ്ര വാഹനം സ്വീകരിക്കാനാണ് താൻ രാജ്യത്ത് എത്തിയതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു, തുടർന്നുള്ള ചോദ്യം ചെയ്യലിൽ അതിൽ മയക്കുമരുന്ന് ശേഖരണം മത്സ്യക്കൂട്ടത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയാണെന്നും ഷാർജ പോലീസ് മനസ്സിലാക്കി.
അനധികൃത ലിക്വിഡ് ക്രിസ്റ്റൽ നിർമ്മിക്കാൻ രാജ്യത്ത് ഒരു റെസിഡൻഷ്യൽ വില്ല ഉപയോഗിക്കുന്നുണ്ടെന്നും അവരുടെ പേരുകളെക്കുറിച്ചും പിടിക്കപ്പെട്ട പ്രതിയിൽ നിന്നും ഷാർജ പോലീസിന് വിവരം ലഭിച്ചു. തുടർന്ന് ലിക്വിഡ് ക്രിസ്റ്റൽ നിർമ്മാണത്തിൽ ഏർപ്പെട്ട ധാരാളം ഏഷ്യക്കാർ താമസക്കാരായുള്ള റെസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ പോലീസ് റെയ്ഡ് നടത്തി 58 ഓളം പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മാത്രമല്ല
കേസുമായി ബന്ധപ്പെട്ട് പ്രാദേശിക ബാങ്കുകളിലെ ഏഴ് ബാങ്ക് അക്കൗണ്ടുകളും പോലീസ് സസ്പെൻഡ് ചെയ്തു.