നടി മിയ ജോർജ് വിവാഹിതയായി. വ്യവസായി ആഷ് വിൻ ഫിലിപ്പാണ് വരൻ. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു
വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്. കൊവിഡ് കാലത്ത് നടന്ന വിവാഹത്തിന് മാസ്‌ക് ധരിച്ച് മാനദണ്ഡങ്ങൾ പാലിച്ചാണ് മിയ ചടങ്ങിനെത്തിയത്.
വിവാഹശേഷം കൊച്ചിയിൽ വിവാഹസത്കാരവും ഒരുക്കിയിരുന്നു. മെയ് 30നാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. പാലാ സെന്റ് തോമസ് കത്രീഡലിൽ വെച്ച് കഴിഞ്ഞ മാസം മനസമ്മതവും നടന്നു.