വയനാട്ടിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോൺ പ്രഖ്യാപിച്ചു
എടവക ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8, 9, 11, 12, 14 എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആയി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു
എടവക ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8, 9, 11, 12, 14 എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആയി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു
മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു. എറണാകുളം തമ്മനത്താണ് യുവാവിന് കുത്തേറ്റത്. അടൂർ സ്വദേശി മനുവാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പന്തളം സ്വദേശിയും മനുവിന്റെ സുഹൃത്തുമായ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു ഇരുവരും ഒരു മുറിയിലാണ് താമസിച്ചിരന്നത്. മദ്യപിക്കുന്നതിനിടെ മുറിയിലെ ഫാനിനെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. മനുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ചിത്രം കണ്ട് കടുത്ത ആരാധകർ പോലും അമ്പരന്നിട്ടുണ്ട്. ലോക്ക് ഡൗണിൽ വർക്ക് ഔട്ട് ചെയ്ത് ഫിറ്റായ ശരീരവുമായാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചത്. പത്ത് വയസ്സെങ്കിലും മമ്മൂട്ടി കുറച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന് താഴെയുള്ള കമന്റുകൾ നിരവധി സിനിമാ താരങ്ങൾ അടക്കം ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. 69 വയസ്സിലേക്ക് എത്തി നിൽക്കുകയാണ് താരം. പക്ഷേ ശരീരസൗന്ദര്യം ഇത്രയേറെ കാത്തുസൂക്ഷിക്കുന്ന മറ്റൊരു താരവും തെന്നിന്ത്യയിൽ ഇല്ലെന്ന്…
ശബരിമല നട തുറന്നു. ചിങ്ങമാസ പൂജകൾക്കായാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ കെ സുധീർ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിച്ചത്. ദേവസ്വം ജീവനക്കാരും സന്നിധാനത്ത് ഡ്യൂട്ടിലുള്ള പോലീസുകാരും മാത്രമാണ് ദർശനത്തിനായുണ്ടായിരുന്നത്. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല. ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനമില്ല. പൂജകൾ പൂർത്തിയാക്കി 21ന് നട അടയ്ക്കും. ഓണ പൂജകൾക്കായി 29ന് നട വീണ്ടും തുറക്കും.
തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അവസ്ഥയിൽ. തലസ്ഥാന നഗരിയിൽ ഇന്ന് 519 പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയുമധികം പേർക്ക് ഒരു ജില്ലയിൽ ഒറ്റ ദിവസത്തിനിടെ രോഗം സ്ഥിരീകരിക്കുന്നത്. 519 പേരിൽ 487 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തതും നിലവിൽ ചികിത്സയിലിരിക്കുന്നതും തിരുവനന്തപുരം ജില്ലയിലാണ്. മലപ്പുറം, എറണാകുളം, കോഴിക്കോട്, കോട്ടയം ജില്ലകളിൽ രോഗികളുടെ എണ്ണം ഇന്നും നൂറിലധികമാണ്. മലപ്പുറത്ത് 221 പേർക്കും എറണാകുളത്ത് 123…
സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഇന്ന് 1351 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 100 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ മാത്രം 487 പേർക്കാണ് സമ്പർക്കത്തിലൂടെ ഇന്ന് രോഗബാധ മലപ്പുറം ജില്ലയിലെ 200 പേർക്കും, എറണാകുളം ജില്ലയിലെ 110 പേർക്കും, കോഴിക്കോട് ജില്ലയിലെ 106 പേർക്കും, കോട്ടയം 91 പേർക്കും, ആലപ്പുഴ ജില്ലയിലെ 73 പേർക്കും, കൊല്ലം ജില്ലയിലെ 70 പേർക്കും, കണ്ണൂർ ജില്ലയിലെ 38 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു…
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ഏഴാം സീസണിലെ മുഴുവൻ മത്സരങ്ങളും ഗോവയിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. നവംബർ 21 മുതൽ 2021 മാർച്ച് 21 വരെയാണ് ടൂർണമെന്റ് നടക്കുക. ഗോവയിലെ മൂന്ന് സ്‌റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഫത്തോർഡ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം, ബാംബോലിമ അത്‌ലറ്റിക് സ്‌റ്റേഡിയം, വാസ്‌കോ തിലക് മൈതാൻ സ്‌റ്റേഡിയം എന്നിവിടങ്ങളിലാകും മത്സരങ്ങൾ. കൊവിഡ് സാഹചര്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ മത്സരങ്ങൾ നടത്തിയാൽ രോഗവ്യാപനത്തിന് ഇടയാക്കുമെന്ന ഭീതിയെ തുടർന്നാണ് സീസൺ ഒരു സ്ഥലത്ത് തന്നെ നടത്താൻ തീരുമാനമായത്….
ഉത്തർപ്രദേശ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ചേതൻ ചൗഹാൻ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസമാണ് ചേതൻ ചൗഹാന് രോഗം സ്ഥിരീകരിച്ചത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം കഴിഞ്ഞ ദിവസത്തോടെ ചേതൻ ചൗഹാന്റെ ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. തുടർന്നാണ് ലക്‌നൗ ആശുപത്രിയിൽ നിന്നും മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ത്യക്കായി 40 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. സുനിൽ ഗാവസ്‌കറിനൊപ്പം ഇന്ത്യയുടെ ഓപണിംഗ് പങ്കാളിയായിരുന്നു. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായും…
സംസ്ഥാനത്ത് പുതുതായി 19 ഹോട്ട് സ്‌പോട്ടുകൾ. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), കാണാക്കാരി (5), പുതുപ്പള്ളി (6, 11), മണിമല (11), വെള്ളൂര്‍ (13,14), കോട്ടയം ജില്ലയിലെ ചെമ്പ് (5, 6, 7, 9), അയ്മനം (10), മുണ്ടക്കയം (6, 8), തൃശൂര്‍ ജില്ലയിലെ പാവറട്ടി (9), കണ്ടാണശേരി (12), പുത്തന്‍ചിറ (14), മണലൂര്‍ (13, 14), ആലപ്പുഴ ജില്ലയിലെ ആര്യാട് (17), പതിയൂര്‍ (സബ് വാര്‍ഡ് 5), കരുവാറ്റ (4), കൊല്ലം…
വയനാട് ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്തുനിന്നെത്തിയ ഒരാള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 13 പേര്‍, സമ്പര്‍ക്കം വഴി 35 പേര്‍ (ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 61 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1131 ആയി. ഇതില്‍ 807 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 319 പേരാണ്…