ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ഏഴാം സീസണിലെ മുഴുവൻ മത്സരങ്ങളും ഗോവയിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. നവംബർ 21 മുതൽ 2021 മാർച്ച് 21 വരെയാണ് ടൂർണമെന്റ് നടക്കുക. ഗോവയിലെ മൂന്ന് സ്‌റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഫത്തോർഡ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം, ബാംബോലിമ അത്‌ലറ്റിക് സ്‌റ്റേഡിയം, വാസ്‌കോ തിലക് മൈതാൻ സ്‌റ്റേഡിയം എന്നിവിടങ്ങളിലാകും മത്സരങ്ങൾ. കൊവിഡ് സാഹചര്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ മത്സരങ്ങൾ നടത്തിയാൽ രോഗവ്യാപനത്തിന് ഇടയാക്കുമെന്ന ഭീതിയെ തുടർന്നാണ് സീസൺ ഒരു സ്ഥലത്ത് തന്നെ നടത്താൻ തീരുമാനമായത്.
പരിശീലനത്തിനായി 10 മൈതാനങ്ങൾ സജ്ജമാക്കും. അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങൾ നടക്കുക. കഴിഞ്ഞ സീസൺ ഫൈനൽ മത്സരവും നടന്നത് ഫത്തോർഡയിൽ അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു