ഉത്തർപ്രദേശ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ചേതൻ ചൗഹാൻ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസമാണ് ചേതൻ ചൗഹാന് രോഗം സ്ഥിരീകരിച്ചത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം
കഴിഞ്ഞ ദിവസത്തോടെ ചേതൻ ചൗഹാന്റെ ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. തുടർന്നാണ് ലക്‌നൗ ആശുപത്രിയിൽ നിന്നും മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ത്യക്കായി 40 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. സുനിൽ ഗാവസ്‌കറിനൊപ്പം ഇന്ത്യയുടെ ഓപണിംഗ് പങ്കാളിയായിരുന്നു. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്