കൊവിഡ് രോഗബാധ തീവ്രമായി തുടരുന്ന തമിഴ്നാട്ടിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിൽ താമ്പരം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഗുരുമൂർത്തിയാണ് (54) മരിച്ചത്.
കണ്ടൈയൻമെന്‍റ് സോണിൽ ഉള്‍പ്പെടെ ജോലി ചെയ്തിരുന്ന ഇദ്ദേഹം ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്നാകാം രോഗബാധയുണ്ടായതെന്നാണ് വിവരം.
ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് തമിഴ്നാട്ടിൽ 4328 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 66 പേരാണ് കൊവിഡിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് 2032 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. ഇതുവരെ 1,42,798 പേര്‍ക്ക് രോഗം ബാധിച്ചു.